Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുജറാത്ത് കലാപവും അടിയന്തിരാവസ്ഥയും പാഠപുസ്തകങ്ങളിൽ നിന്ന് പുറത്ത്

ഗുജറാത്ത് കലാപവും അടിയന്തിരാവസ്ഥയും പാഠപുസ്തകങ്ങളിൽ നിന്ന് പുറത്ത്
, ഞായര്‍, 19 ജൂണ്‍ 2022 (09:07 IST)
അടിയന്തിരാവസ്ഥ, 2002ലെ ഗുജറാത്ത് കലാപം,നർമദ ബചാവോ ആന്ദോളൻ,ദളിത്-കർഷക പ്രതിഷേധങ്ങൾ തുടങ്ങി ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാന രാഷ്ട്രീയ-സാമൂഹിക വിഷയങ്ങള്‍ ഒഴിവാക്കിയും തിരുത്തിയും എന്‍.സി.ഇ.ആര്‍.ടി.യുടെ പാഠ്യപദ്ധതി പരിഷ്കരണം.
 
ദേശീയ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിൻ്റെ ഭാഗമായാണ് ചരിത്രസംഭവങ്ങളെ പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയത്. ഗുജറാത്ത് കലാപം,അടിയന്തിരാവസ്ഥ എന്നിവ പ്രതിപാദിക്കുന്ന പാഠപുസ്തകങ്ങളിലെ ഏതാനും പേജുകൾ 12ആം ക്ലാസ് പൊളിറ്റിക്കൽ സയൻസിൽ നിന്നും ഒഴിവാക്കി.
 
ആറ് മുതൽ 12 വരെ ക്ലാസുകളിലാണ് പരിഷ്കരണം നടന്നത്. സ്കൂൾ തുറക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ മാറ്റങ്ങളോടുള്ള പുതിയ പാഠപുസ്തകം ഈ അധ്യയന വർഷം പുറത്തിറക്കില്ല.2014ന് ശേഷം ഇത് മൂന്നാം തവണയാണ് പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഗ്നിപഥിൽ എൻഡിഎയ്ക്കുള്ളിൽ ഭിന്നത, ബിഹാറിൽ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ