കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് രാജ്യവ്യാപക സ്റ്റേ; വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍
കശാപ്പിനുള്ള കന്നുകാലികളുടെ വിൽപ്പന: ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ
കേന്ദ്രസർക്കാരിന്‍റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനം സുപ്രീംകോടതി രാജ്യവ്യാപകമായി സ്റ്റേ ചെയ്തു. മധുര ഹൈക്കോടതി ബഞ്ചിന്റെ തീരുമാനം ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
മനുഷ്യന്റെ ജീവനോപാദിയാണ് പ്രധാനമെന്നും ഇതിൽ അനിശ്ചിതത്വം ഉണ്ടാകരുത്. വിജ്ഞാപനത്തിനെതിരേ നിരവധി പേർ ഹർജികളുമായി സമീപിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കശാപ്പ് നിരോധനത്തിന് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ആശങ്കകൾ പരിഹരിച്ച് ഓഗസ്റ്റ് അവസാനം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും. എല്ലാവരുടെയും ആശങ്കകളും പരാതികളെല്ലാം പരിഗണിച്ചായിരിക്കും പുതിയ വിജ്ഞാപനമെന്നും കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു.
പുതിയ വിജ്ഞാപനത്തിൽ എതിർപ്പുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.