ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ്, മലയാളിയും ഭാര്യയും പൈസയുമായി മുങ്ങി

അഭിറാം മനോഹർ
തിങ്കള്‍, 7 ജൂലൈ 2025 (13:08 IST)
ബെംഗളുരുവില്‍ 100 കോടിയോളം രൂപയുടെ വന്‍ ചിട്ടി തട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി പരാതി. മലയാളികളുള്‍പ്പടെ ആയിരത്തിലധികം ആളുകളുടെ പണവുമായാണ് ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയും ഒളിവില്‍ പോയത്. ബെംഗളുരു രാമമൂര്‍ത്തി നഗറില്‍ എ & എ ചിട്ടി ഫണ്ട്‌സ് എന്ന സ്ഥാപന ഉടമകളായ ഇവര്‍ 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി.
 
 കഴിഞ്ഞ 20 വര്‍ഷമായി ചിട്ടി നടത്തുന്ന സ്ഥാപനത്തിന് വലിയ വിശ്വാസ്യതയുണ്ടായിരുന്നു. ആരാധാനാലയങ്ങളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ നിക്ഷേപങ്ങള്‍ വാങ്ങിയിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഒവരെ കുറിച്ച് വിവരങ്ങള്‍ ലഭിക്കാതെ വന്നത്. ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റടക്കം വില്പന നടത്തിയാണ് ഇരുവരും കടന്നുകളഞ്ഞത്. ഇക്കാര്യം കമ്പനിയിലെ ജീവനക്കാരാരും അറിഞ്ഞില്ലെന്ന് അവിടെ കോലി ചെയ്തിരുന്ന ഒരു ജീവനക്കാരി വ്യക്തമാക്കി.നിലവില്‍ 256 പരാതികളാണ് കമ്പനിക്കെതിരെ ലഭിച്ചിട്ടുള്ളത്. പ്രതികള്‍ വിദേശത്തേക്ക് കടന്നിരിക്കാമെന്നുള്ള സാധ്യതയാണ് പോലീസ് പരിശോധിക്കുന്നത്. കമ്പനിക്ക് 1300 ഓളം ഇടപാടുകാരുള്ളതിനാല്‍ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും ഉയരാനാണ് സാധ്യതകള്‍. പരാതി നല്‍കിയവരില്‍ ഭൂരിഭാഗവും മലയാളികളാണ്.ബാങ്ക് പലിശയേക്കാള്‍ കൂടുതല്‍ പലിശ നല്‍കിയാണ് ചിട്ടി ഉടമകള്‍ നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വരെയും നിക്ഷേപകര്‍ക്ക് പലിശയിനത്തില്‍ നല്‍കാനുള്ള പണം കൃത്യമായി നല്‍കിയതിനാല്‍ ആര്‍ക്കും സംശയം തോന്നിയില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം ഇവയുണ്ടെങ്കിൽ ഇങ്ങോട്ട് കാലുകുത്തേണ്ട, പുതിയ നിർദേശങ്ങളുമായി ട്രംപ്

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി: ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം, 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസ്

Ernakulam - Bengaluru Vande Bharat Time: എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സമയക്രമം

ശബരിമലയിലും എരുമേലിയിലും കെമിക്കല്‍ കുങ്കുമം, പ്ലാസ്റ്റിക് ഷാംപൂ സാഷെ പാക്കറ്റുകള്‍ എന്നിവയുടെ വില്‍പ്പന ഹൈക്കോടതി നിരോധിച്ചു

അടുത്ത ലേഖനം
Show comments