Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

Operation Sindoor

അഭിറാം മനോഹർ

, ശനി, 5 ജൂലൈ 2025 (18:01 IST)
പാകിസ്ഥാനെ ആക്രമിക്കുന്നതിനായി ഇന്ത്യ പഹല്‍ഗാം ഭീകരാക്രമണത്തെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. വീണ്ടുവിചാരമില്ലാത്തതും പ്രകോപനപരവുമായ ആക്രമണം നടത്തി ഇന്ത്യ പ്രാദേശിക സമാധാനത്തെ അസ്ഥിരപ്പെടുത്താന്‍ ഇന്ത്യ ഒരു വട്ടം കൂടി ശ്രമിച്ചതായും ഷെഹബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു. പഹല്‍ഗാം ഭീകരാക്രമണത്തെ നിര്‍ഭാഗ്യമെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
 
അസര്‍ബൈജാനില്‍ നടന്ന ഇക്കണോമിക് കോ ഓപ്പറേഷന്‍ ഓര്‍ഗണൈസേഷന്‍ ഉച്ചക്കോടിയില്‍ സംസാരിക്കുകയായിരുന്നു ഷഹബാസ് ഷെരീഫ്. കശ്മീരിലെ നിരപരാധികളായ ജനങ്ങള്‍ക്ക് നേരെയുള്ള പ്രാകൃതമായ ആക്രമണങ്ങള്‍ ഇന്ത്യ തുടരുകയാണെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. ഗാസയിലെയും ഇറാനിലെയും നിരപരാധികളായ ജനങ്ങള്‍ യാതന അനുഭവിക്കുകയാണെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല