Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബെംഗളൂരുവിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ രണ്ടാമത്തെ ദിവസം; കര്‍ണാടകയില്‍ പലയിടത്തും കടുത്ത ചൂട്

Kerala Weather, Heat, Temperature, Kerala News, Webdunia Malayalam

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 29 ഏപ്രില്‍ 2024 (08:51 IST)
കേരളത്തിലെന്ന പോലെ കര്‍ണാടകത്തിലും ചൂടുകൂടി നില്‍ക്കുകയാണ്. ഇപ്പോള്‍ ബെംഗളൂരുവിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ രണ്ടാമത്തെ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇത്. 37.6 ഡിഗ്രി സെല്‍ഷ്യസാണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകത്തിന്റെ തലസ്ഥാനം കൂടിയായ ബെംഗളൂരുവില്‍ ഈമാസത്തെ ശരാശരി ചൂടില്‍ 3.4 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 
 
ബെംഗളൂരുവില്‍ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് 2016ലെ ഏപ്രിലില്‍ ആയിരുന്നു. അന്ന് 39.2 ഡിഗ്രിസെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കലാവസ്ഥാവകുപ്പ് പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭീഷണിയായി കള്ളക്കടല്‍ പ്രതിഭാസം; ബീച്ചിലേക്കു പോകുന്ന വിനോദ സഞ്ചാരികള്‍ സൂക്ഷിക്കുക !