Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

വായ്നാറ്റം സഹിക്കാൻ പറ്റിയില്ല; ആലിംഗനം ചെയ്യാൻ വിസ്സമതിച്ച യുവാവിനെ കുത്തി സുഹൃത്ത്

ബെംഗളൂരു വിൽസൺ ഗാർഡൺ സിറ്റി നിവാസി ഷോയിബ് ആണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്.

Bengaluru
, വ്യാഴം, 4 ജൂലൈ 2019 (15:24 IST)
വായ്നാറ്റമുണ്ടെന്ന കാരണത്താൽ ആലിംഗനം ചെയ്യാൻ മടിച്ച യുവാവിനെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. ബെംഗളൂരു വിൽസൺ ഗാർഡൺ സിറ്റി നിവാസി ഷോയിബ് ആണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. ഇയാളുടെ സഹോദരനായ ഷഹീദിനും കത്തി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമിയായ നബി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
കലാസിപാളയം മാവല്ലി നഗറിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കുറച്ച് ദിവസങ്ങൾക്ക് ശേഷം കണ്ടു മുട്ടിയ ഷോയിബിനെ ആലിംഗനം ചെയ്യാൻ നബി ശ്രമിച്ചു. എന്നാൽ വായ് നാറ്റം എന്ന് പറഞ്ഞ് ഷോയിബ് ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും, നബി കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ആക്രമണത്തെ തുടർന്ന് ഷോയിബ്  സഹോദരനായ ഷഹീദിനെ വിളിച്ചു വരുത്തി. മിനിറ്റുകൾക്കുള്ളിൽ സഹോദരൻ അവിടെയെത്തി. എന്നാൽ ഇയാളെയും കുത്തി പരിക്കേൽപ്പിച്ച ശേഷം നബി സ്ഥലം വിടുകയായിരുന്നു.
 
 
ഷോയിബും ഷഹീദും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. പ്രതിയായ നബി പിന്നീട് പൊലീസ് പിടിയിലായി. കൊലപാതകശ്രമത്തിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂടുതൽ മാറ്റങ്ങളുമായി പുതിയ ഡസ്റ്റർ, അതും വിലയിൽ മാറ്റമില്ലാതെ !