Webdunia - Bharat's app for daily news and videos

Install App

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ആര്‍സിബിയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് റവന്യു വിഭാഗം തലവനാണ് സോസലെ

രേണുക വേണു
വെള്ളി, 6 ജൂണ്‍ 2025 (10:29 IST)
Royal Challengers Bengaluru: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വിക്ടറി പരേഡിനിടെ ഉണ്ടായ അപകടത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ആര്‍സിബി മാര്‍ക്കറ്റിങ് മാനേജര്‍ നിഖില്‍ സോസലെയും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. 
 
ആര്‍സിബിയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് റവന്യു വിഭാഗം തലവനാണ് സോസലെ. അറസ്റ്റിലായ മറ്റു മൂന്ന് പേരെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. നാല് അറസ്റ്റുകള്‍ രേഖപ്പെടുത്തിയതായി ബെംഗളൂരു പൊലീസും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും സ്ഥിരീകരിച്ചു. കെംപഗൗഡ വിമാനത്താവളത്തിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ വിമാന മാര്‍ഗം വഴി ബെംഗളൂരു വിടാനുള്ള ശ്രമത്തിലായിരുന്നു. 
 
ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ സുനില്‍ മാത്യു എന്നൊരാളും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിക്ടറി പരേഡിന്റെ ഇവന്റ് മാനേജര്‍ ആയിരുന്നു ഇയാളെന്നാണ് വിവരം. ആര്‍സിബി, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ്, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 
 
വിക്ടറി പരേഡിന്റെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ കൊല്ലപ്പെടുകയും അറുപതില്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യാജ വെളിച്ചെണ്ണയാണെന്ന് തോന്നിയാല്‍ ഈ നമ്പരില്‍ പരാതിപ്പെടാം

പൊട്ടിയ വൈദ്യുതി ലൈനുകളില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്തും കോഴിക്കോടും രണ്ടുമരണങ്ങള്‍

സര്‍ക്കാര്‍ മുന്നറിയിപ്പ്: ഈ ആപ്പുകള്‍ ഉടനടി നീക്കം ചെയ്യുക, അബദ്ധത്തില്‍ പോലും അവ ഡൗണ്‍ലോഡ് ചെയ്യരുത്

എണ്ണവിലയിൽ കൈ പൊള്ളുമെന്ന പേടി വേണ്ട,ഓണക്കാലത്ത് വിലക്കുറവില്‍ അരിയും വെളിച്ചെണ്ണയും ലഭ്യമാക്കുമെന്ന് സപ്ലൈക്കോ

പ്രാണനിൽ പടർന്ന് ഇരുട്ടിൽ ആശ്വാസത്തിൻ്റെ കരസ്പർശമായ പ്രിയ സഖാവ്, വി എസിന് അന്ത്യാഭിവാദ്യമർപ്പിച്ച് കെ കെ രമ

അടുത്ത ലേഖനം
Show comments