കൊച്ചിയില്‍ ചരക്കുകപ്പല്‍ മുങ്ങിയ സംഭവം: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരുടെ സംഘം കടലിന്റെ അടിത്തട്ട് പരിശോധിക്കും

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരുടെ സംഘം കപ്പല്‍ മുങ്ങിയ സ്ഥലത്ത് കടലിന്റെ അടിത്തട്ടില്‍ പരിശോധന നടത്തി മാപ്പിംഗ് പൂര്‍ത്തിയാക്കും.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 6 ജൂണ്‍ 2025 (10:25 IST)
കൊച്ചിയില്‍ ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരുടെ സംഘം കടലിന്റെ അടിത്തട്ട് പരിശോധിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും കപ്പല്‍ കമ്പനിയായ എംഎസ്സിയും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരുടെ സംഘം കപ്പല്‍ മുങ്ങിയ സ്ഥലത്ത് കടലിന്റെ അടിത്തട്ടില്‍ പരിശോധന നടത്തി മാപ്പിംഗ് പൂര്‍ത്തിയാക്കും. തുടര്‍ന്ന് കണ്ടെയ്‌നറുകള്‍ പുറത്തെടുക്കാനുള്ള നടപടികളിലേക്ക് കടക്കും. കപ്പല്‍ മുങ്ങിയ മേഖലാ പൂര്‍ണ്ണമായും കോസ്റ്റുകാര്‍ഡിന്റെ നിരീക്ഷണത്തിലാണ്.
 
അതേസമയം കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ കേരള സര്‍ക്കാര്‍ പുറത്തുവിട്ടു. പതിമൂന്ന് കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡും അറുപത് പോളിമര്‍ അസംസ്‌കൃത വസ്തുക്കളും ഉണ്ടായിരുന്നു. കാല്‍സ്യത്തിന്റെയും കാര്‍ബണിന്റെയും സംയുക്തമായ കാല്‍സ്യം കാര്‍ബൈഡ് വെള്ളത്തില്‍ കലരുമ്പോള്‍ അസറ്റിലീന്‍ വാതകം ഉണ്ടാകുന്നു. ഇത് പെട്ടെന്ന് തീ പിടിക്കാന്‍ സാധ്യതയുണ്ട്. മനുഷ്യശരീരത്തിനും ഇത് ദോഷകരമാണ്. കപ്പലില്‍ 643 കണ്ടെയ്നറുകള്‍ ഉണ്ടായിരുന്നുവെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും, 640 കണ്ടെയ്നറുകളുടെ വിവരങ്ങള്‍ മാത്രമേ കപ്പല്‍ അധികൃതര്‍ കൈമാറിയിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. ക്യാഷ്' എന്ന് രേഖപ്പെടുത്തിയ നാല് കണ്ടെയ്‌നറുകളില്‍ കശുവണ്ടിപ്പരിപ്പ് ഉണ്ടായിരുന്നു. 46 കണ്ടെയ്‌നറുകളില്‍ തേങ്ങയും കശുവണ്ടിപ്പരിപ്പും ഉണ്ടായിരുന്നു. 39 കണ്ടെയ്‌നറുകളില്‍ തുണി നിര്‍മ്മിക്കാനുള്ള പഞ്ഞിയും 87 കണ്ടെയ്‌നറുകളില്‍ തടിയും ഉണ്ടായിരുന്നു.
 
കപ്പലിലെ കണ്ടെയ്‌നറുകളില്‍ കയറ്റി അയച്ച ചരക്കിന്റെ വിശദാംശങ്ങള്‍ പരസ്യമാക്കാന്‍ ഹൈക്കോടതി നേരത്തെ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ വിഷയത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ നടപടി ആരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കപ്പല്‍ അപകടത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. കടലിലെ വിഷാംശം നീക്കം ചെയ്യുന്നതിനുള്ള പരിഹാരം തേടി അദ്ദേഹം കോടതിയെ സമീപിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസ പദ്ധതിയും നടപ്പിലാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. പാരിസ്ഥിതിക ആഘാതം വിലയിരുത്താന്‍ ഉന്നതാധികാര വിദഗ്ദ്ധ സമിതിയെ നിയമിക്കണമെന്നും ഷിപ്പിംഗ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നോബല്‍ ഇല്ലെങ്കില്‍ വോണ്ട: പ്രഥമ ഫിഫ സമാധാന സമ്മാനം ട്രംപിന്

'നോട്ട' ഇല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്; പകരം 'എന്‍ഡ്' ബട്ടണ്‍

രാഹുല്‍ മാങ്കൂട്ടത്തിലിനു ആശ്വാസം; അറസ്റ്റ് തല്‍ക്കാലത്തേക്കു തടഞ്ഞ് ഹൈക്കോടതി

ചോര്‍ന്ന തിയേറ്റര്‍ ദൃശ്യങ്ങള്‍ 25,000 രൂപയ്ക്ക് വരെ വിറ്റു; മോഷ്ടിച്ചതാണോ അതോ ഹാക്ക് ചെയ്തതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു

പുടിന്റെ രഹസ്യ ഭക്ഷണക്രമം പുറത്ത്: 73 വയസ്സിലും അദ്ദേഹത്തിന്റെ ഫിറ്റ്നസിന് പിന്നിലെ രഹസ്യം ഇതാണ്

അടുത്ത ലേഖനം
Show comments