Webdunia - Bharat's app for daily news and videos

Install App

Air India Plane Crash: ഗതാഗത കുരുക്ക് കാരണം പത്ത് മിനിറ്റ് വൈകി; നെഞ്ചിടിപ്പ് മാറാതെ ഭൂമി ചൗഹാന്‍

ബോര്‍ഡിങ് ലഭിക്കില്ലെന്നു ഉറപ്പായതോടെ ഭൂമി എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങുകയായിരുന്നു

രേണുക വേണു
വെള്ളി, 13 ജൂണ്‍ 2025 (10:04 IST)
Bhoomi Chauhan

Air India Plane Crash: അഹമ്മദബാദിലെ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ നിന്ന് ഭൂമി ചൗഹാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഗതാഗതകുരുക്ക് കാരണം ഭൂമിക്ക് കൃത്യസമയത്ത് എയര്‍പോര്‍ട്ടില്‍ എത്താന്‍ സാധിച്ചില്ല. അതുകൊണ്ടാണ് എയര്‍ ഇന്ത്യ 171 വിമാനം ഭൂമിക്കു നഷ്ടമായത്. 
 
അഹമ്മദബാദ് നഗരത്തിലെ ഗതാഗത കുരുക്ക് കാരണം ഭൂമി വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും ബോര്‍ഡിങ്ങിനുള്ള സമയം അവസാനിച്ചു. പത്ത് മിനിറ്റ് നേരത്തെ എത്തിയിരുന്നെങ്കില്‍ ഭൂമിക്കു ബോര്‍ഡിങ് ക്ലിയര്‍ ചെയ്തു എഐ 171 വിമാനത്തില്‍ കയറാന്‍ സാധിക്കുമായിരുന്നു. 
 
' അപകട വാര്‍ത്ത കേട്ടതോടെ ഞാന്‍ പൂര്‍ണമായി തകര്‍ന്നുപോയി. എന്റെ ശരീരം ഇപ്പോഴും വിറയ്ക്കുകയാണ്. എനിക്കു സംസാരിക്കാന്‍ കഴിയുന്നില്ല. ആ പത്ത് മിനിറ്റ് വൈകിയതുകൊണ്ട് എനിക്ക് വിമാനം നഷ്ടമായി. എനിക്കത് വിവരിക്കാന്‍ പോലും സാധിക്കുന്നില്ല. എന്റെ ഗണപതി ഭഗവാനാണ് എന്നെ രക്ഷിച്ചത്,' ഭൂമി ചൗഹാന്‍ പറഞ്ഞു. 
 
ബോര്‍ഡിങ് ലഭിക്കില്ലെന്നു ഉറപ്പായതോടെ ഭൂമി എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങുകയായിരുന്നു. എങ്ങനെയെങ്കിലും വിമാനത്തില്‍ കയറാന്‍ വേണ്ടി പലശ്രമങ്ങള്‍ ഭൂമി നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്കു 1.30 നാണ് ഭൂമി ചൗഹാന്‍ എയര്‍പോര്‍ട്ട് വിട്ടത്. 1.38 നു വിമാനം ടേക്ക് ഓഫ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരിക്കേസില്‍ പിടികൂടിയ പ്രതി സ്‌കൂട്ടറുമായി എത്തിയ ഭാര്യക്കൊപ്പം കടന്നുകളഞ്ഞു

Kerala Weather: അതിതീവ്ര മുന്നറിയിപ്പ് പിന്‍വലിച്ചു; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച്

സച്ചിന്റെ മകള്‍ മാത്രമല്ല, സാറ ചില്ലറക്കാരിയല്ല, ഇനി ഓസ്‌ട്രേലിയയുടെ ടൂറിസം ബ്രാന്‍ഡ് അംബാസഡര്‍

ശത്രുവായ ചൈനയ്ക്ക് ഇളവ് നൽകി, ഇന്ത്യയോട് ഇരട്ടത്താപ്പ്, ഇന്ത്യ- യുഎസ് ബന്ധം തകർക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ട് നിക്കി ഹേലി

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ പേര് രജിസ്റ്റർ ചെയ്യാം - 11 രേഖകളിൽ ഏതെങ്കിലും മതി

അടുത്ത ലേഖനം
Show comments