കാമുകന്‍ ചില്ലറക്കാരനല്ല; കാമുകിയെ കൊന്നു കുഴിച്ചുമൂടിയ ശേഷം മാര്‍ബിള്‍ ശവകുടീരം നിര്‍മിച്ച യുവാവ് മാതാപിതാക്കളെയും കൊലപ്പെടുത്തി
കാമുകിയെ കൊന്നു കുഴിച്ചുമൂടിയ ശേഷം മാര്‍ബിള്‍ ശവകുടീരം നിര്‍മിച്ച യുവാവ് മാതാപിതാക്കളെയും കൊലപ്പെടുത്തി
കാമുകിയെ കൊന്നു കുഴിച്ചുമൂടിയ ശേഷം മാര്‍ബിള്‍ ഉപയോഗിച്ച് ശവകുടീരം നിര്‍മിച്ച യുവാവ് മാതാപിതാക്കളെയും കൊന്നുവെന്ന് വെളിപ്പെടുത്തല്‍. ഭോപ്പാല്‍ സ്വദേശിയായ ഉദയന്‍ ദാസിന്റേതാണ് വെളിപ്പെടുത്തല്‍. കാമുകിയായ പശ്ചിമ ബംഗാള്‍ സ്വദേശി അക്‍ഷര ശര്‍മ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ചോദ്യം ചെയ്യവെയാണ് മാതാപിതാക്കളെ കൊന്നു കുഴിച്ചു മൂടിയ വിവരം വെളിപ്പെടുത്തിയത്.
മാതാപിതാക്കളുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തന്റെ കാര്യങ്ങളില്‍ അവര്‍ ഇടപെടുന്നതാണ് വഴക്കിന് കാരണം. 2010ല്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം റായ്‌പൂരിലെ ശാന്തിനഗറിലെ ഒരു വീട്ടില്‍ മൃതദേഹം മറവു ചെയ്‌തെന്നും ദാസ് വ്യക്തമാക്കി.
ഡിസംബര്‍ 27ന് കാമുകിയായിരുന്ന ശ്വേത ശര്‍മ്മയെ കൊലപ്പെടുത്തിയ കേസില്‍ വ്യാഴാഴ്ചയാണ് ഉദയന്‍ അറസ്റ്റിലായത്.
മുന്‍ കാമുകനുമായി അക്‍ഷര ഫോണില്‍ സംസാരിക്കുന്നത് പതിവായിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഉദയന്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം തടിപ്പെട്ടിയിലാക്കിയ ശേഷം സിമന്റ് ഇട്ട് ഉറപ്പിച്ചു. പിന്നീട് അതിന് മുകളിലായി മാര്‍ബിള്‍ ഒട്ടിച്ചു ശവകുടീരം നിര്‍മിക്കുകയായിരുന്നു.
അക്‍ഷയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പശ്ചിമ ബംഗാള്‍ പോലീസ് ബോപ്പാലില്‍ എത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഉദയനും യുവതിയും ഫേസ്‌ബുക്കിലൂടെയാണ് പരിചയപ്പെട്ടത്.