പട്ടാള കാന്റീനിലെ മദ്യം മറിച്ചു വിറ്റാൽ കർശന നടപടിയെടുക്കും; കരസേനാ മേധാവി

പട്ടാള കാന്റീനിലെ മദ്യം മറിച്ചു വിറ്റാൽ കർശന നടപടിയെടുക്കും; കരസേനാ മേധാവി

Webdunia
വ്യാഴം, 12 ജൂലൈ 2018 (11:29 IST)
പട്ടാള കാന്റീനിൽനിന്ന് വാങ്ങുന്ന മദ്യം മറിച്ചുവിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മുന്നറിയിപ്പ്. ഇതുൾപ്പെടെ അഴിമതി തടയാൻ ലക്ഷ്യമിട്ടുള്ള 37 നിർദ്ദേശങ്ങളാണ് ജനറൽ റാവത്ത് സേനാംഗങ്ങൾക്കു നൽകിയിരിക്കുന്നത്. സേനയിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച പരാതികൾ കണക്കിലെടുത്താണ് ഇത്തരത്തിലുള്ള നടപടികൾക്ക് തുടക്കം.
 
വിരമിച്ച ഓഫിസർമാരെ സേവിക്കാൻ സേനാംഗങ്ങളെ നിയോഗിക്കുന്നതു വിലക്കിയും സേനാ ക്യാംമ്പുകളിൽ നടക്കുന്ന ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയുമുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി നടത്തുന്ന സേനാംഗങ്ങൾ ആരായാലും അവരുടെ പദവിയും റാങ്കും നോക്കാതെ ഒഴിവാക്കും. പെൻഷൻ പോലും നൽകാതെ അവരെ പുറത്താക്കാനും മടിക്കില്ല. ഔദ്യോഗിക തലത്തിലേക്കുള്ള പദവികൾ ലക്ഷ്യമിട്ട് മേലുദ്യോഗസ്ഥനെ അനാവശ്യമായി സേവിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെയും കണ്ടെത്തും.
 
സേനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ശത്രു വിഭാഗങ്ങൾ പ്രചരിപ്പിക്കുന്ന അടിസ്ഥാനരഹിത ആരോപണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജനറൽ റാവത്ത് മുന്നറിയിപ്പു നൽകി. അതേസമയം, ആത്മാർഥമായി ജോലി ചെയ്യുന്ന ഓഫീസർമാർക്ക് അർഹിക്കുന്ന അംഗീകാരം നൽകും. എണ്ണയിൽ മുക്കിയ അനാരോഗ്യ ഭക്ഷ്യ പദാർഥങ്ങൾ (പകോഡ, പൂരി) ഒഴിവാക്കി, പകരം ഊർജദായകമായ ഭക്ഷണം സേനാംഗങ്ങൾക്കു ലഭ്യമാക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

"എയിംസ് എവിടെ മറ്റേ മോനേ എന്നാണ് ചോദിക്കേണ്ടത്, പക്ഷേ"; സുരേഷ് ​ഗോപിയെ പരിഹസിച്ച് എംഎം മണി

"ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട്"; ധനമന്ത്രി അത് ബോധപൂർവം മറന്നു"; വിമർശിച്ച് മുഖ്യമന്ത്രി

തമിഴ്‌നാടിൽ തോൽക്കുമെന്ന് ബിജെപിക്കറിയാം, ബജറ്റിൽ തഴഞ്ഞതിൽ അത്ഭുതമില്ല : എം കെ സ്റ്റാലിൻ

സിജെ റോയിയുടെ മരണം: പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഹൈബി ഈഡന്‍ എംപി

P V Anvar : ബേപ്പൂരിൽ സ്ഥാനാർഥി പി വി അൻവർ തന്നെ, സ്ഥിരീകരിച്ച് കെപിസിസി പ്രസിഡൻ്റ്

അടുത്ത ലേഖനം
Show comments