Select Your Language

Notifications

webdunia
webdunia
webdunia
webdunia

30 സീറ്റുകളിൽ ലീഡ് 500ൽ താഴെ മാത്രം, ആഹ്‌ളാദ പ്രകടനങ്ങൾക്ക് മുതിരാതെ പാർട്ടികൾ

30 സീറ്റുകളിൽ ലീഡ് 500ൽ താഴെ മാത്രം, ആഹ്‌ളാദ പ്രകടനങ്ങൾക്ക് മുതിരാതെ പാർട്ടികൾ
, ചൊവ്വ, 10 നവം‌ബര്‍ 2020 (17:12 IST)
ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നിട്ടുനിൽക്കുമ്പോഴും ആര് ഭരണത്തിലെത്തുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ലീഡ് നിലയിൽ എൻഡിഎ മുന്നിട്ട് നില്‌ക്കുന്നുവെങ്കിലും 60ഓളം സീറ്റുകളിൽ നേരിയ ലീഡ് നില മാത്രമെയുള്ളു എന്നതാണ് ഇതിന് കാരണം. ഇതുവരെ 40% വോട്ടുകൾ എണ്ണിതീർന്നപ്പോൾ എൻഡിഎ സഖ്യമാണ് മുന്നിട്ട് നിൽക്കുന്നത്.
 
പലയിടങ്ങളിലും മറികടക്കാവുന്ന ലീഡ് നില മാത്രമാണുള്ളത് എന്നതിനാൽ ഫലം എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്നതാണ്. 3)ഓളം സീറ്റുകൾ 500ൽ താഴെമാത്രമാണ് ലീഡ്. 37ഓളം സീറ്റുകളിൽ 500-1000 എന്ന നിലയിലാണ് ലീഡ്. അതിനാൽ തന്നെ സർക്കാർ ആര് രൂപികരിക്കും എന്നറിയാൻ ഈ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കഴിയും വരെ കാത്തിരിക്കേണ്ടിവരും.
 
ചെറിയ ഭൂരിപക്ഷം മാത്രം തുടരുന്നതിനാൽ നിലവിൽ ആഹ്‌ളാദപ്രകടനങ്ങൾ നടത്തരുതെന്ന് പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. 38 സീറ്റുകളിലെ അന്തൢഅം പ്രഖ്യാപിച്ചതായും റിപ്പോർട്ട് ഉണ്ട്. ഇതിൽ 22 സീറ്റിൽ എൻഡിഎയും 15 സീറ്റിൽ മഹാസഖ്യവുമാണ് വിജയിച്ചത്. എന്‍ഡിഎ ലീഡ് കേവലഭൂരിപക്ഷത്തിനുള്ള മാന്ത്രിക സംഖ്യ മറികടന്ന് മുന്നേറുന്നതിനിടയിലും ബിഹാറിൽ മഹാസഖ്യത്തിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് ആര്‍ജെഡി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. 'അര്‍ദ്ധരാത്രിയോടെ മാത്രമേ ഫലം പൂര്‍ണ്ണമാകുകയുള്ളു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലും ബിജെപി അധികാരം നേടുമെന്ന് കെ സുരേന്ദ്രൻ