Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bihar Election Results: എൻഡിഎയ്ക്ക് മുന്നേറ്റം, മഹാസഖ്യം പിന്നോട്ട്

Bihar Election Results: എൻഡിഎയ്ക്ക് മുന്നേറ്റം, മഹാസഖ്യം പിന്നോട്ട്
, ചൊവ്വ, 10 നവം‌ബര്‍ 2020 (10:56 IST)
പട്ന: ബിഹാർ തെരെഞ്ഞെടുപ്പിൽ ഇരു മുന്നണികളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ആർജെഡിയും കോൺഗ്രസ്സും നേതൃത്വം നൽകുന്ന മഹാസഖ്യമാണ് മുന്നേറ്റം ഉണ്ടാക്കിയത് എങ്കിൽ ഇപ്പോൾ എൻഡിഎ മുന്നിലെത്തിയിരിയ്ക്കുന്നു എന്നതാണ് പ്രത്യേകത. ബിജെപിയ്ക്കാണ് മുൻകൈ. ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ബിജെപി 70 സീറ്റുകളിലും ജെഡിയും 45 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
 
കോൺഗ്രസ് ലീഡ് ചെയ്യുന്നത് 69 ഇടത്താണ്. 23 ഉടങ്ങളിൽ കോൺഗ്രസ്സും, 12 ഇടങ്ങളിൽ ഇടതുപാർട്ടികളും മുന്നേറുന്നു. ലീഡ് നില എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്ന സ്ഥിതിയാണുള്ളത്. ഇരു മുന്നണികളും തമ്മിൽ ലീഡിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്. സംസ്ഥാനത്തെ 38 ജില്ലളിലെ 55 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ആർജെഡി കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ഭൂരിപക്ഷം നേടും എന്നാണ് മിക്ക എക്സിറ്റ്പോൾ ഫലങ്ങളും പ്രവചിയ്ക്കുന്നത്. 243 അംഗ നിയമസഭയിൽ ഭരണം പിടിയ്ക്കാൻ 122 സീറ്റുകൾ നേടണം. 19 കമ്പനി കേന്ദ്ര സേനയെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും, 59 കമ്പനി കേന്ദ്ര സേനയെ ക്രമസമാധാന പാലനത്തിനും വിന്യസിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശുമാങ്ങയിൽനിന്നുമുള്ള മദ്യമായ 'ഫെനി' ഉത്പാദിപ്പിയ്ക്കാൻ കശുവണ്ടി വികസന കോർപ്പറേഷൻ