Webdunia - Bharat's app for daily news and videos

Install App

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അതിവേഗ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഭിനന്ദനങ്ങളുമായി എത്തിയത്.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 29 ഏപ്രില്‍ 2025 (19:00 IST)
ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ വൈഭവ് സൂര്യവംശിയെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍. റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചു. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അതിവേഗ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഭിനന്ദനങ്ങളുമായി എത്തിയത്. 
 
35 പന്തില്‍ നിന്നാണ് വൈഭവ് സെഞ്ച്വറി അടിച്ചുകയറ്റിയത്. ഐപിഎല്ലില്‍ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് വൈഭവിന്റേത്. ഇത് കൂടാതെ ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവ് സ്വന്തമാക്കി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് പോസ്റ്റിലാണ് നിതീഷ് കുമാര്‍ സമ്മാനത്തുകയുടെ കാര്യം പറയുന്നത്. വൈകാതെ ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ വൈഭവിന് സാധിക്കുമെന്ന പ്രതീക്ഷയും നിതീഷ് കുമാര്‍ പങ്കുവെച്ചു.
 
കഴിഞ്ഞവര്‍ഷം നടന്ന ഐപിഎല്‍ താരത്തില്‍ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവ് സൂര്യവംശിയെ ടീമിലെടുത്തത്. 2024 ജനുവരിയിലാണ് വൈഭവ് ബീഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. അന്ന് വൈഭവിന്റെ പ്രായം 12 വയസ്സും 254 ദിവസവുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

Zumba Dance: മുഖ്യമന്ത്രി പറഞ്ഞു, വിദ്യാഭ്യാസ വകുപ്പ് കേട്ടു; സ്‌കൂളുകളില്‍ ഇനിമുതല്‍ സൂംബാ പരിശീലനം

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

സുരക്ഷാപ്രശ്നം: കശ്മീരിലെ 48 ടൂറിസം സ്പോട്ടുകൾ അടച്ചതായി റിപ്പോർട്ട്, നാളെ നിർണായക മന്ത്രിസഭാ യോഗം

ഇന്ത്യക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുത്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയോട് സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ്

അടുത്ത ലേഖനം
Show comments