ഭാര്യയെ ഉപേക്ഷിച്ച് മരുമകന്‍ അമ്മായിഅമ്മയെ വിവാഹം ചെയ്തു
മരുമകൻ അമ്മായിഅമ്മയെ വിവാഹം കഴിച്ചു !
പ്രണയം തലയ്ക്ക് പിടിച്ചാല്‍ പിന്നെ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നൊന്നും ചിന്തിക്കാന്‍ പറ്റില്ല. അതുകൊണ്ടാണ് ബിഹാറില്‍ 22 കാരനായ മരുമകന്‍ 42 കാരിയായ അമ്മായി അമ്മയെ വിവാഹം ചെയ്തതും തീവ്ര പ്രണയം അംഗീകരിച്ച് ഒന്നിച്ച് ജീവിക്കാന്‍ ഗ്രാമപഞ്ചായത്ത് അനുമതി നല്‍കിയതും.
ബിഹാറിലെ മധേപുര ജില്ലയിലെ ആശാദേവി എന്ന അമ്മായി അമ്മയും സൂരജ് എന്ന മരുമകനുമാണ് വിവാഹിതരായത്. പെറ്റമ്മയും ഭര്‍ത്താവും വഞ്ചിച്ചതോടെ ഇനി അമ്മയ്ക്കും ഭര്‍ത്താവിനുമൊപ്പം ജീവിക്കാനില്ലെന്നാണ് പത്തൊമ്പതുകാരിയായ ഭാര്യ ലളിതയുടെ തീരുമാനം.
സൂരജിന് അസുഖം വന്നപ്പോള്‍ മരുമകനെ പരിചരിക്കാനാണ് ആശാദേവി ദമ്പതികളുടെ വീട്ടിലെത്തിയത്. രോഗം മാറി ആരോഗ്യം വീണ്ടെടുത്തപ്പോഴേക്കും ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലാവുകയായിരുന്നു. അങ്ങനെ ഒരുമിച്ച് ജീവിക്കുവാന്‍ തീരുമാനിച്ച് ജൂണില്‍ ഇരുവരും നാടുവിട്ടു. പിന്നീട് സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി ഗ്രാമപഞ്ചായത്ത് അധികാരികള്‍ക്കു മുന്നിലെത്തി തങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു.
ഇതോടെയാണ് ഗ്രാമപഞ്ചായത്ത് ആശാദേവിക്കും സൂരജിനും അനുകൂലമായി വിധി പറഞ്ഞത്. തുടര്‍ന്ന് കോടതിയെ സമീപിച്ച് സത്യവാങ്മൂലം നല്‍കി വിവാഹിതരായി. മകള്‍ക്ക് അമ്മയ്‌ക്കൊപ്പം കഴിയാന്‍ താത്പര്യമില്ലെങ്കിലും മകല്‍ക്കൊപ്പം അവളുടെ വീട്ടില്‍ കഴിയാന്‍ അമ്മയ്ക്ക് വിരോധം ഒന്നുമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
(ഫോട്ടോ കടപ്പാട്: ദി ബംഗാള്‍ പോസ്റ്റ്)