Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ ഉപേക്ഷിച്ച് മരുമകന്‍ അമ്മായിഅമ്മയെ വിവാഹം ചെയ്തു

മരുമകൻ അമ്മായിഅമ്മയെ വിവാഹം കഴിച്ചു !

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2016 (12:13 IST)
പ്രണയം തലയ്ക്ക് പിടിച്ചാല്‍ പിന്നെ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നൊന്നും ചിന്തിക്കാന്‍ പറ്റില്ല. അതുകൊണ്ടാണ് ബിഹാറില്‍ 22 കാരനായ മരുമകന്‍ 42 കാരിയായ അമ്മായി അമ്മയെ വിവാഹം ചെയ്തതും തീവ്ര പ്രണയം അംഗീകരിച്ച് ഒന്നിച്ച് ജീവിക്കാന്‍ ഗ്രാമപഞ്ചായത്ത് അനുമതി നല്‍കിയതും. 
 
ബിഹാറിലെ മധേപുര ജില്ലയിലെ ആശാദേവി എന്ന അമ്മായി അമ്മയും സൂരജ് എന്ന മരുമകനുമാണ് വിവാഹിതരായത്. പെറ്റമ്മയും ഭര്‍ത്താവും വഞ്ചിച്ചതോടെ ഇനി അമ്മയ്ക്കും ഭര്‍ത്താവിനുമൊപ്പം ജീവിക്കാനില്ലെന്നാണ് പത്തൊമ്പതുകാരിയായ ഭാര്യ ലളിതയുടെ തീരുമാനം.  
 
സൂരജിന് അസുഖം വന്നപ്പോള്‍ മരുമകനെ പരിചരിക്കാനാണ് ആശാദേവി ദമ്പതികളുടെ വീട്ടിലെത്തിയത്. രോഗം മാറി ആരോഗ്യം വീണ്ടെടുത്തപ്പോഴേക്കും ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലാവുകയായിരുന്നു. അങ്ങനെ ഒരുമിച്ച് ജീവിക്കുവാന്‍ തീരുമാനിച്ച് ജൂണില്‍ ഇരുവരും നാടുവിട്ടു. പിന്നീട് സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി ഗ്രാമപഞ്ചായത്ത് അധികാരികള്‍ക്കു മുന്നിലെത്തി തങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു.
 
ഇതോടെയാണ് ഗ്രാമപഞ്ചായത്ത് ആശാദേവിക്കും സൂരജിനും അനുകൂലമായി വിധി പറഞ്ഞത്. തുടര്‍ന്ന് കോടതിയെ സമീപിച്ച് സത്യവാങ്മൂലം നല്‍കി വിവാഹിതരായി. മകള്‍ക്ക് അമ്മയ്‌ക്കൊപ്പം കഴിയാന്‍ താത്പര്യമില്ലെങ്കിലും മകല്‍ക്കൊപ്പം അവളുടെ വീട്ടില്‍ കഴിയാന്‍ അമ്മയ്ക്ക് വിരോധം ഒന്നുമില്ലെന്ന് അറിയിച്ചിട്ടുണ്ട്. 
(ഫോട്ടോ കടപ്പാട്: ദി ബംഗാള്‍ പോസ്റ്റ്)

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ-പാക് സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്ത് അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നു

ആസ്ട്രൽ പ്രൊജക്ഷനിനായി കൊന്നത് കുടുംബത്തിലെ നാല് പേരെ, നന്തൻകോട് കൂട്ടക്കൊലയിൽ ജിൻസൻ രാജ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ

പേവിഷബാധ കേസുകള്‍ ക്രമാതീതമായി ഉയരും, മരിക്കുന്നവരില്‍ 40ശതമാനവും കുട്ടികള്‍; മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍

രാജ്യസ്‌നേഹത്തിന്റെ മൊത്തകച്ചവടക്കാര്‍ ഭരിക്കുന്നത് മോദിയാണെന്ന് മറന്നോ ? 'കുറ്റങ്ങളെല്ലാം വിക്രം മിസ്രിക്ക് മാത്രം' ? , കടുത്ത സൈബര്‍ ആക്രമണത്തില്‍ അക്കൗണ്ട് ലോക്ക് ചെയ്ത് വിക്രം മിസ്രി

എന്റെ കാലത്ത് നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളു, കോട്ടങ്ങളില്ല: കെ സുധാകരന്‍

അടുത്ത ലേഖനം
Show comments