Publish Date: Mon, 20 Jul 2020 (11:03 IST)
Updated Date: Mon, 20 Jul 2020 (11:11 IST)
ബീഹാറില്‍ വീണ്ടും ഇടിമിന്നലേറ്റ് ദുരന്തമുണ്ടായി. എട്ടുപേര്‍ക്കാണ് ഇപ്രാവശ്യം ജീവന്‍ നഷ്ടമായത്. പരേന, ബെുസരായി, പാറ്റ്‌ന, സഹര്‍സാ, ചാമ്പാരന്‍ എന്നീ ജില്ലകളിലാണ് ഇടിമിന്നലുണ്ടായത്. ഇതോടെ ഈമാസം സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മരിക്കുന്നവരുടെ എണ്ണം 28ആയി. കഴിഞ്ഞ 25 ദിവസങ്ങള്‍ക്കിടെ മരിച്ചത് 150തോളം പേര്‍.
പുരേന ജില്ലയില്‍ മൂന്നുപേരും ബെഗുസരായി ജില്ലയില്‍ രണ്ടുപേരും മറ്റുജില്ലകളില്‍ ഓരോരുത്തര്‍ വീതവുമാണ് മരണപ്പെട്ടത്. ജൂലൈ നാലിനുണ്ടായ ഇടിമിന്നലില്‍ 20പേര്‍ മരണപ്പെട്ടിരുന്നു.