Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവിടെയുണ്ടായിരുന്ന ഓരോരുത്തരും എന്റെ ശരീരം ഉപയോഗിച്ചു, ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ താൻ അഞ്ചു മാസം ഗർഭിണിയാണെന്ന് പോലും പറയാൻ കഴിഞ്ഞില്ല

'ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ താൻ അഞ്ചു മാസം ഗർഭിണിയാണെന്ന് പറയാൻ കഴിഞ്ഞില്ല' - വേദനിക്കാതെ കേൾക്കാനാകില്ല ഈ വാക്കുകൾ

അവിടെയുണ്ടായിരുന്ന ഓരോരുത്തരും എന്റെ ശരീരം ഉപയോഗിച്ചു, ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ താൻ അഞ്ചു മാസം ഗർഭിണിയാണെന്ന് പോലും പറയാൻ കഴിഞ്ഞില്ല
, വെള്ളി, 5 മെയ് 2017 (14:26 IST)
ബിൽക്കീസ് ബാനു - ഇന്ത്യൻ ജനത മറക്കാൻ ഇടയില്ലാത്ത പേര്. 2002 മാർച്ച് മൂന്നിന് നടന്ന ഗുജറാത്ത് കലാപത്തിൽ ആക്രമിക്കപ്പെടുകയും മറക്കാനാകാത്ത പീഡനാനുഭവങ്ങൾ സമൂഹത്തോട് തുറന്നു പറയുകയും ചെയ്ത പെൺകുട്ടി. അന്ന് വൾക്ക് 19 വയസ്സായിരുന്നു. ഗുജറാത്ത് കലാപത്തോടൊപ്പം ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസും മാധ്യമങ്ങൾ ചർച്ച ചെയ്തു. 
 
നീതി ആവശ്യപ്പെട്ട് അവൾ പൊലിസ് സ്റ്റേഷനുകളിലും കോടതി മുറികളിലും കയറിയിറങ്ങി. കേസിലെ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം എന്ന ആവശ്യം മുംബൈ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. 11 പ്രതികളുടെ ജീവപര്യന്തം മാത്രം ഹൈക്കോടതി ശരിവെച്ചു. 
 
ഗോദ്ര കലാപത്തിന് ശേഷം നടന്ന അക്രമ സംഭവങ്ങളിലാണ് ബില്‍ക്കിസ് ബാനു ബലാത്സംഗം ചെയ്യപ്പെട്ടത്. അന്ന് അവൾക്ക് 19 വയസ്സ്. അഞ്ചു മാസം ഗർഭിണിയുമായിരുന്നു. കലാപത്തിനിടെ ബിൽക്കീസ് ഉൾപ്പെടെ 17 പേർ ആക്രമികളിൽ നിന്നും രക്ഷപെട്ട് ട്രക്കിൽ അഭയം പ്രാപിക്കുകയായിരുന്നു. ദൊഹാദ് ജില്ലയിലേക്കായിരുന്നു അവരുടെ യാത്ര. 
 
എന്നാൽ യാത്രാമദ്ധ്യേ ആയുധധാരികളായ ആൾക്കുട്ടം ട്രക്ക് തടയുകയും കൂടെയുണ്ടായിരുന്നവരെ ആക്രമിക്കുകയുമായിരുന്നു. അന്നത്തെ ദിവസത്തെ കുറിച്ച് ബിൽക്കീസ് തന്നെ പറയുകയുണ്ടായി. ' എന്റെ കുടുംബത്തിലെ നാലു പുരുഷൻമാരും അതിക്രൂരമായിട്ടാണ് കൊല്ലപ്പെട്ടത്. സ്ത്രീകൾ വിവസ്ത്രയാക്കപ്പെടുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. എന്റെ ഉമ്മയെ എന്റെ മുന്നിൽ വെച്ച് തന്നെ ക്രൂരമായി കൊന്നു. മൂന്ന് വയസ്സുള്ള എന്റെ കുഞ്ഞിനെ ദൂരേക്ക് വലിച്ചെറിഞ്ഞു. ആ കുഞ്ഞു ശിരസ് കല്ലിൽ തട്ടി ചിതറിയപ്പോൾ തകർന്നത് എന്റെ ഹൃദയമാണ്'. - ബിൽക്കീസ് പറയുന്നു.
 
ക്രൂരമായ ബലാത്സംഗത്തിന് ശേഷം ദണ്ഡുകൊ‌ണ്ട് കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. മരിച്ചെന്ന് കരുതിയാണ് ആക്രമികൾ ബിൽക്കീസിനെ അടുത്തുള്ള കുറ്റി‌ക്കാട്ടിൽ ഉപേക്ഷിച്ചതെന്ന് അന്നത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
 
'ക്രൂരമായ ബലാത്സംഗത്തിന് അവരെന്നെ ഇടയാക്കി. അവിടെ ഉണ്ടായിരുന്നവർ ഓരോരുത്തരും എന്റെ ശരീരം ഉപയോഗിച്ചു. അവരുടെ കാലുകൾ എന്റെ വയറ്റിൽ അമർന്നിരിക്കുകയായിരുന്നു. ക്രൂരമായ പീഡനം നടക്കുമ്പോൾ താൻ അഞ്ചു മാസം ഗർഭിണിയാണെന്ന് പറയാൻ കഴിഞ്ഞില്ല. മരിച്ചെന്ന് കരുതി അവർ ഉപേക്ഷിച്ച് പോയ താൻ ഒരു കുന്നിൻ മുകളിൽ കിടന്നത് ഒന്നര ദിവസമായിരുന്നുവെന്ന് ബിൽക്കീസ് പിന്നീട് വ്യക്തമാക്കി.
 
ആക്രമണം കഴിഞ്ഞപ്പോൾ എനിക്ക് ബോധം വരികയും മരിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ അതിന് കഴിഞ്ഞില്ല. രക്ഷപെട്ടപ്പോൾ പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങി. അവർ ഭീഷണി മുഴക്കി. കേസ് നൽകിയപ്പോൾ കുടുംബത്തിന് നെരെ ഭീഷണിയുണ്ടായി.
 
അന്നത്തെ ആക്രണത്തില്‍ ബില്‍ക്കിസിന്റെ മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 8 പേര്‍ കൊല്ലപ്പെട്ടിരുന്നു. കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ശിക്ഷയ്ക്ക് ഇടേ ജയിലില്‍ വെച്ച് മരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 95.98 ശതമാനം വിജയം, ചരിത്രമെഴുതി സർക്കാർ സ്കൂളുകൾ