Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 20 ഡിസം‌ബര്‍ 2024 (15:11 IST)
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്. ലോകസഭയില്‍ സമര്‍പ്പിച്ച പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. എയര്‍ ക്രൂവിന് സംഭവിച്ച പിഴവാണ് അപകടത്തിന് കാരണമായത്. 2021 ഡിസംബര്‍ എട്ടിനാണ് അപകടം ഉണ്ടായത്.
 
തമിഴ്‌നാട്ടിലെ കൂനൂരിലെ മലമുകളിലായിരുന്നു ഹെലികോപ്റ്റര്‍ അപകടം നടന്നത്. അപകടത്തില്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരും കൊല്ലപ്പെട്ടിരുന്നു. 14 പേരായിരുന്നു ഉണ്ടായിരുന്നത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്റ്റര്‍ ആയിരുന്നു അപകടത്തില്‍പ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍