Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാവർക്കും സൗജന്യ കൊവിഡ് വാക്‌സിൻ: ബിഹാറിലെ ബിജെപി പ്രകടനപത്രിക പുറത്ത്

എല്ലാവർക്കും സൗജന്യ കൊവിഡ് വാക്‌സിൻ: ബിഹാറിലെ ബിജെപി പ്രകടനപത്രിക പുറത്ത്
, വ്യാഴം, 22 ഒക്‌ടോബര്‍ 2020 (14:31 IST)
ബിഹാറിൽ എല്ലാവർക്കും സൗജന്യ കൊവിഡ് വാക്‌സിൻ നൽകുമെന്ന് ബിജെപി പ്രകടനപത്രികയിൽ വാഗ്‌ദാനം. ഒന്നാം ഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ ധനകാര്യമന്ത്രി നിർമല സീതാരാമനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ആത്മനിർഭർ ബിഹാറാക്കി മാറ്റുമെന്നാണ് പ്രകടനപത്രികയിലെ പ്രധാനവാഗ്‌ദാനം.
 
പാഞ്ച് സൂത്ര, ഏക് ലക്ഷ്യ,11 സങ്ക‌ൽപ്പ് എന്നാണ് പ്രകടനപത്രികയുടെ തലക്കെട്ട്. കൃഷി,വ്യവസായം,വിദ്യാഭ്യാസം,ഗ്രാമ,നഗര വികസനം തുടങ്ങി ബിഹാറിന്റെ സമഗ്ര വികസനമാണ് പാഞ്ച് സൂത്രയിൽ ഉൾപ്പെടുന്നത്. യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ബിഹാറിനെ ഐടി ഹബ്ബാക്കിമാറ്റുമെന്നും പ്രകടനപ്അത്രികയിൽ പറയുന്നു. അതേസമയം ബിഹാറിലെ എല്ലാവർക്കും സൗജന്യ കൊവിഡ് വാക്‌സിൻ നൽകുമെന്നും സീതാരാമൻ പറഞ്ഞു. ഒക്‌ടോബർ 28നാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പ് നവംബർ മൂന്നിനും ഏഴിനും നടക്കും നവംബർ 10നാണ് ഫലപ്രഖ്യാപനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാരന്ത്യങ്ങളിൽ സൈജന്യം, സന്തോഷവാർത്തയുമായി നെറ്റ്ഫ്ലിക്സ് !