സിനിമ പ്രദർശനം: ജാദവ്പൂര്‍ സര്‍വകലാശാല രാജ്യവിരുദ്ധ ശക്തിയുടെ താവളം, കൂട്ടുപങ്കാളി സി പി ഐ എം എന്ന് ബി ജെ പി
ജാദവ്പൂര്‍ സര്‍വകലാശാല ദേശവിരുദ്ധ പ്രവർത്തകരുടെ കേന്ദ്രമെന്ന് ബി ജെ പി. ഇത്തരത്തിലുള്ളവരെ പിന്തുണയ്ക്കുകയാണ് സിപിഐഎമ്മും വൈസ് ചാന്‍സലറുമെന്ന് പശ്ചിമ ബംഗാളിലെ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. ചലച്ചിത്ര പ്രദർശനവുമായി ബന്ധപ്പെട്ട് കാമ്പസിൽ സംഘർഷം
ജാദവ്പൂര്‍ സര്‍വകലാശാല ദേശവിരുദ്ധ പ്രവർത്തകരുടെ കേന്ദ്രമെന്ന് ബി ജെ പി. ഇത്തരത്തിലുള്ളവരെ പിന്തുണയ്ക്കുകയാണ് സിപിഐഎമ്മും വൈസ് ചാന്‍സലറുമെന്ന് പശ്ചിമ ബംഗാളിലെ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. ചലച്ചിത്ര പ്രദർശനവുമായി ബന്ധപ്പെട്ട് കാമ്പസിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബി ജെ പിയുടെ പ്രസ്താവന.
സെൻസർ ബോർഡ് അംഗീകരിച്ച സിനിമ പ്രദർശിപ്പിക്കുന്നത് തടയാൻ ഇടത് സംഘടനാ നേതാക്കൾക്ക് അവകാശമില്ലെന്നും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി. സംഘർഷം നിലനിൽക്കെ ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.
വിവേക് അഗ്നിഹോത്രിയുടെ ' ബുദ്ധ ഇൻ ട്രാഫിക് ജാം' എന്ന രാഷ്ട്രീയ ചിത്രം പ്രദർശിപ്പിക്കുന്നതിനിടെയാണ് കാമ്പസിൽ സംഘർഷമുണ്ടായത്. ചിത്രത്തിന്റെ ഉള്ളടക്കം വിഭാഗീയത ആണെന്ന് ആരോപിച്ചായിരുന്നു ചിത്രത്തിന്റെ പ്രദർശനം തടഞ്ഞത്. സംഘർഷത്തിൽ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് എ വി വി പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.