“സെക്‍സ് പാടില്ല, മാസഭക്ഷണവും വേണ്ട, ആത്മീയകാര്യങ്ങളില്‍ വ്യാപരിക്കുക”; - ഗർഭിണികൾക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

ആത്മീയകാര്യങ്ങളില്‍ വ്യാപരിക്കുക; ഗർഭിണികൾക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

Webdunia
ചൊവ്വ, 13 ജൂണ്‍ 2017 (21:04 IST)
മാസഭക്ഷണവും സെക്സും ഒഴിവാക്കാൻ ഗർഭിണികൾക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിർദേശം. അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് മുന്നോടിയായി ആയുഷ് മന്ത്രാലയം പുറത്തിറക്കിയ ബുക് ലെറ്റിലാണ് ഗര്‍ഭിണികള്‍ക്കായി നിരവധി വിചിത്ര ഉപദേശങ്ങളുള്ളത്.

മാംസാഹാരവും ഗര്‍ഭധാരണത്തിന് ശേഷം സെക്‌സും പാടില്ല, ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കി ആത്മീയ ചിന്ത നടത്തുക,  നല്ല കുഞ്ഞുങ്ങള്‍ക്കായി മുറിയില്‍ മനോഹരമായ ചിന്ത്രങ്ങള്‍ മാത്രം തൂക്കുക എന്നിങ്ങനെയാണ് സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ ആൻഡ് നാച്ചുറോപതിയുമായി ചേർന്ന് ഗർഭിണികൾക്കും കുട്ടികൾക്കും വേണ്ടി പുറത്തിറക്കിയ ബുക് ലെറ്റിലുള്ളത്.

എന്തൊക്കെയാണ് ഗര്‍ഭിണികള്‍ ഉറപ്പായും ചെയ്യേണ്ടത് ?; കേന്ദ്രസര്‍ക്കാര്‍ പറയുന്നത് ഇങ്ങനെ:-

ഭോഗം, കാമം, ക്രോധം വെറുപ്പ്, എന്നിവയില്‍ നിന്ന് അകന്ന് നില്‍ക്കുക.
മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക.
നല്ല ആളുകള്‍ക്കൊപ്പം മാത്രം സമാധാനപരമായ അന്തരീക്ഷത്തില്‍ ഉചിതമായി സമയം ചിലവഴിക്കുക.
കിടപ്പുമുറിയില്‍ മനോഹരമായ ചിത്രങ്ങള്‍ തൂക്കുക. അതിന് കുഞ്ഞിലും ചലനമുണ്ടാക്കാനാകും.
സ്വയം പഠനം, ആത്മീയ ചിന്ത എന്നിവ ഉറപ്പായും വേണം.
വലിയ വ്യക്തികളുടെ ജീവിതവും കഥകളും വായിക്കുക.
ശാന്തമായി ഇരിക്കാന്‍ ശ്രദ്ധിക്കുക.

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

അടുത്ത ലേഖനം