Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എല്ലാം വെറുതേ ആയി’- പിള്ള മടുത്തു, തോൽക്കാതെ അമിത് ഷാ; കുതന്ത്രത്തിന്റെ അടുത്തപടിയായി യോഗി കേരളത്തിലേക്ക്

‘എല്ലാം വെറുതേ ആയി’- പിള്ള മടുത്തു, തോൽക്കാതെ അമിത് ഷാ; കുതന്ത്രത്തിന്റെ അടുത്തപടിയായി യോഗി കേരളത്തിലേക്ക്
, ശനി, 1 ഡിസം‌ബര്‍ 2018 (14:14 IST)
ഉത്തരേന്ത്യയില്‍ രാമക്ഷേത്രം എങ്ങനെ ആണോ അതുപോലെയാണ് കേരളത്തില്‍ തങ്ങള്‍ക്ക് ശബരിമല എന്നൊക്കെ ആയിരുന്നു ബിജെപി ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ശബരിമല വിഷയത്തിൽ ബിജെപിയുടെ തന്ത്രങ്ങളെല്ലാം പാളുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയുടെ പത്തി താഴ്ന്നുവെങ്കിലും ശബരിമല അത്ര പെട്ടന്ന് വിട്ടുകളയാൻ അമിത് ഷായ്ക്ക് കഴിയില്ല.  
 
അമിത് ഷായുടെ തന്ത്രങ്ങളുടെ ഫലമായി ദക്ഷിണേന്ത്യയിൽ ആധിപത്യം ഉറപ്പിക്കാൻ സമാജോത്സവുമായി യോഗി ആദിത്യനാഥ് കാസർകോട് എത്തുന്നു. തീവ്ര ഹിന്ദു വികാരം ആളിക്കത്തിച്ച് കേരളത്തിലടക്കം ബി.ജെ.പിയുടെ വളർച്ച ലക്ഷ്യമിട്ടാണ് യോഗിയുടെ റാലി. 
 
ശബരിമലയില്‍ ഇനി സമരത്തിന് ഇല്ലെന്ന് പറഞ്ഞെങ്കിലും സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കാന്‍ ആണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ 15 ദിവസം നിരാഹാര സമരം ഇരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യ വീടുവിട്ടിറങ്ങിയതിന്റെ ദേഷ്യം തീർത്തത് മൂന്നുവയസായ സ്വന്തം മകളെ ബലാത്സംഗം ചെയ്ത്, ക്രൂരനായ പിതാവിനെ പൊലീസ് പിടികൂടി