Webdunia - Bharat's app for daily news and videos

Install App

പ്രതിപക്ഷ പാര്‍ട്ടികള്‍ വന്ദേമാതരം തെറ്റായി ചൊല്ലുന്നു എന്ന ആക്ഷേപവുമായി ബിജെപി നേതാവ്; എന്നാൽ ശരിയായി പാടൂ എന്ന ആവശ്യവുമായി മാധ്യമ പ്രവര്‍ത്തകന്‍, പാടാന്‍ വരികളറിയാതെ ബിജെപി നേതാവ്

ഉത്തര്‍ പ്രദേശിലെ മുറാബാദില്‍ നടന്ന ബിജെപിയുടെ സങ്കല്‍പ് റാലിക്കിടയില്‍ റിപ്പോര്‍ട്ടര്‍ ശിവം അഗര്‍വാളുമായി അഭിമുഖം നടത്തുന്നതിനിടയിലാണ് സംഭവം.

Webdunia
ബുധന്‍, 17 ഏപ്രില്‍ 2019 (10:44 IST)
വന്ദേമാതരത്തിന്റെ ഒരു വരിപോലും അറിയാതെ ബിജെപി നേതാവ് ശിവം അഗര്‍വാൾ‍. പ്രതിപക്ഷ പാര്‍ട്ടികള്‍ വന്ദേമാതരം തെറ്റായാണ് പാടുന്നതെന്നു വിമര്‍ശിച്ച ബിജെപി നേതാവിനോട് വന്ദേമാതരം പാടാന്‍ ഒരു സ്വകാര്യ ചാനലിലെ മാധ്യമ പ്രവര്‍ത്തകന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഒരു വരി പോലും ചൊല്ലാനാകാതെ നില്‍ക്കുകയായിരുന്നു ശിവം അഗര്‍വാൾ.
 
ഉത്തര്‍ പ്രദേശിലെ മുറാബാദില്‍ നടന്ന ബിജെപിയുടെ സങ്കല്‍പ് റാലിക്കിടയില്‍ റിപ്പോര്‍ട്ടര്‍ ശിവം അഗര്‍വാളുമായി അഭിമുഖം നടത്തുന്നതിനിടയിലാണ് സംഭവം. പ്രാദേശിക പാര്‍ട്ടികള്‍ തെറ്റായാണ് വന്ദേമാതരം പാടുന്നതെന്നും അവര്‍ ദേശീയ പാര്‍ട്ടിയോട് അനാദരവ് കാണിക്കുകയുമാണെന്നാണ് ശിവം അഗര്‍വാള്‍ പറഞ്ഞത്.
 
ഇതേ തുടര്‍ന്ന് വന്ദേമാതരം പാടാന്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞെങ്കിലും ശിവം അഗര്‍വാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇടയ്ക്കിടെ ഫോണ്‍ കോള്‍ വരികയും അതിനു മറുപടി നല്‍കുകയും ചെയ്യുകയായിരുന്നു ഇയാൾ.പിന്നീട് ജനഗണമന പാടാന്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്കു അറിയാമെന്നും പക്ഷേ ചൊല്ലില്ലെന്നുമായിരുന്നു ശിവം അഗര്‍വാളിന്റെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments