Select Your Language

Notifications

webdunia
webdunia
webdunia
webdunia

യെച്ചൂരിയുടെ മകന്റെ മരണത്തില്‍ അധിക്ഷേപവുമായി ബിജെപി നേതാവ്; വിവാദമായതോടെ ട്വിറ്റ് മുക്കി

യെച്ചൂരിയുടെ മകന്റെ മരണത്തില്‍ അധിക്ഷേപവുമായി ബിജെപി നേതാവ്; വിവാദമായതോടെ ട്വിറ്റ് മുക്കി

ശ്രീനു എസ്

, വെള്ളി, 23 ഏപ്രില്‍ 2021 (11:03 IST)
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്റെ മരണത്തില്‍ അധിക്ഷേപവുമായി ബിജെപി നേതാവ് മിതിലേഷ് കുമാര്‍ തിവാരി. ചൈനയെ പിന്തുണയ്ക്കുന്ന സിപിഎം ജനറല്‍ സെക്രട്ടറിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നായിരുന്നു മിതിലേഷിന്റെ ട്വീറ്റ്. എന്നാല്‍ ട്വീറ്റ്  വിവാദമായതോടെ ഇത് നീക്കം ചെയ്ത് തടിതപ്പുകയായിരുന്നു ബിജെപി നേതാവ്.
 
ബീഹാറിലെ ബിജെപി വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമാണ് മിതിലേഷ് കുമാര്‍ തിവാരി. ഇന്നലെ രാവിലെയായിരുന്നു 35 കാരനായ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ എടുക്കാനുള്ളവര്‍ നിര്‍ബന്ധമായും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്തിരിക്കണമെന്ന് ജില്ലാ കളക്ടര്‍