Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍ഗ്രസിന് വോട്ട് ചെയ്തു; സഹോദരി പുത്രനെ ബിജെപി നേതാവ് വെടിവച്ചു

തിങ്കളാഴ്ചയാണ് സംഭവം.

കോണ്‍ഗ്രസിന് വോട്ട് ചെയ്തു; സഹോദരി പുത്രനെ ബിജെപി നേതാവ് വെടിവച്ചു
, ബുധന്‍, 15 മെയ് 2019 (11:03 IST)
കോണ്‍ഗ്രസിന് വോട്ട് ചെയ്തതിന്റെ പേരില്‍ അടുത്ത ബന്ധുവിനെ യുവാവ് വെടിവെച്ചു. ഹരിയാണയിലെ ജജ്ജാറില്‍ ബിജെപിയുടെ പ്രാദേശിക നേതാവായ ധര്‍മേന്ദര്‍ സിലാനി പിതൃസഹോദരീ പുത്രനായ രാജസിങ്ങിനെ വെടിവെക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. 
 
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതാണ് വെടിവെക്കാനുള്ള പ്രകോപനമെന്നാണ് റിപ്പോര്‍ട്ട്. ഹരിയാണയിലെ വോട്ടെടുപ്പിനെ തുടര്‍ന്ന് ജജ്ജാറിലെ സൈലാന ഗ്രാമത്തില്‍ ബിജെപി-കോണ്‍ഗ്രസ് അനുഭാവികള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ത്തന്നെ ഇരു പക്ഷത്തും അണിനിരന്ന് പരസ്പരം ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 
 
ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സഹോദര പുത്രര്‍ തമ്മിലും ഏറ്റുമുട്ടല്‍ നടന്നത്. വോട്ടെടുപ്പ് ദിവസമായ ഞായറാഴ്ച തന്നെ ധര്‍മേന്ദറും രാജയും തമ്മില്‍ വഴക്കുണ്ടായിരുന്നു. രാജയോടും കുടുംബത്തോടും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് ധര്‍മേന്ദര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ അത് വകവയ്ക്കാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തു. ഇതറിഞ്ഞ് പ്രകോപിതനായ ധര്‍മന്ദര്‍ തിങ്കളാഴ്ച രാവിലെ രാജയ്ക്കു നേരെ മൂന്നു തവണ വെടിയുതിര്‍ക്കുകയായിരുന്നു.
 
രാജയുടെ വയറിനു കാലിനമാണ് വെടിയേറ്റത്. പരിക്കേറ്റ രാജയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ അദ്ദേഹം അപകടനില തരണം ചെയ്തതിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യപിക്കാനെത്തി; പിതാവ് പുറത്തുപോയപ്പോൾ അൻപത്തിരണ്ടുകാരൻ പതിനൊന്നുകാരിയെ പീഡിപ്പിച്ചു