Webdunia - Bharat's app for daily news and videos

Install App

സ്ത്രീകള്‍ക്കെതിരായി കുറ്റകൃത്യങ്ങള്‍ ‘നടത്താനായി‘ ശക്തമായ നിയമങ്ങളാണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്; ബിജെപി പ്രകടന പത്രികയെ പരിഹസിച്ച് കോൺഗ്രസ്

Webdunia
ചൊവ്വ, 9 ഏപ്രില്‍ 2019 (08:32 IST)
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കഴിഞ്ഞ ദിവസമാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ഇതിലെ വ്യാകരണതെറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ സത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയെന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്. ഈ വ്യാകരണ തെറ്റിനെ പരിഹസിച്ചാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
 
‘സ്ത്രീ സുരക്ഷയ്ക്ക് ഗൗരവമായ പ്രധാന്യമാണ് ഞങ്ങള്‍ നല്‍കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക വിഭാഗം ഇതിനോടകം ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായി കുറ്റകൃത്യങ്ങള്‍ നടത്താനായി ശക്തമായ നിയമങ്ങളാണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്, പ്രത്യേകിച്ച് റേപ്പ് പോലുള്ള കുറ്റകൃത്യങ്ങള്‍ സമയബന്ധിതമായി അന്വേഷിക്കാന്‍’- എന്ന ബിജെപിയുടെ സങ്കല്‍ പത്ര് പ്രകടന പത്രികയിലെ ഭാഗം പങ്കു വെച്ചായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം.
 
പ്രകടനപത്രികയിലെ ഒരു ഭാഗമെങ്കിലും ബിജെപിയുടെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെ പ്രതിഫലിച്ചല്ലോ എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. 2014ലെ തങ്ങളുടെ തന്നെ പ്രകടന പത്രിക പകര്‍ത്തി എഴുതുകയാണ് ബിജെപി ചെയ്തതെന്ന് നേരത്തെ കോൺഗ്രസ് വിമർശിച്ചിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ശനിയാഴ്ച മുതൽ മഴ കനക്കും, 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് മുതല്‍ നല്‍കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments