ലക്ഷ്യമിട്ടത് കളക്ടർ അനുപമയെ, പാവം പണി മൊത്തം കിട്ടുന്നത് നടി അനുപമയ്ക്ക്! - ബിജെപിയുടെ അമളി കണ്ട് അന്തംവിട്ട് സൈബർ ലോകം
കളക്ടർ എന്നു കരുതി ശരണം വിളി നടത്ത , കൊണ്ടത് അനുപമ പരമേശ്വരന്; ബിജെപിയുടെ അമളി കണ്ട് അന്തംവിട്ട് സൈബർ ലോകം
ശബരിമല വിഷയത്തിൽ അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ച സംഭവത്തിൽ ത്രിശൂർ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ ജില്ലാ കലക്ടർ ടി വി അനുപമ നോട്ടീസ് അയച്ചിരുന്നു. സംഭവത്തിൽ കളക്ടറെ പിന്തുണച്ചും വിമർശിച്ചും സോഷ്യൽ മീഡിയ രംഗത്തുണ്ട്. എന്നാൽ, വിമർശനം ചൊരിഞ്ഞ ചില ബിജെപി അനുഭാവികൾക്ക് പക്ഷേ, ആളെ മാറിപ്പോയി. കളക്ടർ അനുപമയ്ക്ക് പകരം നടി അനുപമ പരമേശ്വരനു നേരെയാണ് സംഘപരിവാർ തെറിവിളിയും ശരണം വിളിയും നടത്തുന്നത്. ഏതായാലും ബിജെപിക്കാരുടെ അബദ്ധം തിരിച്ചറിഞ്ഞ സൈബർ ലോകം ഇപ്പോഴും അന്ധാളിപ്പിൽ തന്നെയാണ്.
ഏപ്രില്‍ അഞ്ചിന് തേക്കിന്‍കാട് മൈതാനിയിലെ എന്‍ഡിഎ കണ്‍വന്‍ഷനിലെ സുരേഷ് ഗോപിയുടെ പ്രസംഗം. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് കളക്ടര്‍ വിശദീകരണം ആവശ്യപ്പെട്ട നടപടിയെടുത്തത്. ശബരിമലയുടെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് ചോദിക്കുന്നതെതെന്നായിരുന്നു സുരേഷ് ഗോപി പ്രസംഗത്തില്‍ പറഞ്ഞത്.
സംഭവത്തിൽ സുരെഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ കളക്ടര്‍ക്ക് സ്വതന്ത്രമായി നടപടി എടുക്കാം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അയ്യപ്പന്റെ പേര് ഉപയോഗിച്ചുവെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടിലുളളത്. റിട്ടേണിംഗ് ഓഫീസറായ കളക്ടര്‍ക്ക് ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാം.
പെരുമാറ്റച്ചട്ടത്തെ കുറിച്ച് കളക്ടറെ പഠിപ്പിക്കേണ്ട കാര്യമില്ല. പ്രഥമദൃഷ്ട്യാ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചത് കൊണ്ടാണ് കളക്ടര്‍ നോട്ടീസ് നല്‍കിയത്. ദെവത്തിന്റെ പേര് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത് എന്തിനെന്നും ടീക്കാറാം മീണ ചോദിച്ചു. സഹോദരനെന്ന് അവരുടെ വ്യാഖ്യാനമാണെന്നും സുരേഷ് ഗോപിയ്ക്ക് അപ്പീല്‍ നല്‍കാം എന്നും അദ്ദേഹം വ്യക്തമാക്കി.