Webdunia - Bharat's app for daily news and videos

Install App

തട്ടിക്കൊണ്ടു പോയിട്ടില്ല, അത് നുണയെന്ന് പൊലീസ്; ബിജെപി എംഎല്‍എയുടെ മകള്‍ക്ക് സംരക്ഷണം

Webdunia
തിങ്കള്‍, 15 ജൂലൈ 2019 (14:00 IST)
പിതാവില്‍ നിന്ന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ച ബിജെപി എംഎല്‍എ രാജേഷ് മിശ്രയുടെ മകൾ സാക്ഷി മിശ്രയ്‌ക്കും ഭര്‍ത്താവ് അജിതേഷിനും പൊലീസ് സംരക്ഷണം. അലഹബാദ്‌ ഹൈക്കോടതിയാണ് പൊലീസ് സംരക്ഷണത്തിന് നിര്‍ദേശം നല്‍കിയത്.

സാക്ഷിയും ദളിത് യുവാവായ അജിതേഷും കഴിഞ്ഞയാഴ്ചയാണ്  വിവാഹിതരായത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നുള്ള വിവാഹമായതിനാല്‍ പിതാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി സാക്ഷി പരാതിപ്പെട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ഇക്കാര്യം വ്യക്തമാക്കി സാക്ഷി രംഗത്തു വന്നിരുന്നു.

തുടര്‍ന്നാണ് സംരക്ഷണം തേടി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. സമാധാനപരമായ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും അതിനായി കോടതി സഹായിക്കണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഇരുവരേയും അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയതായും വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് നിഷേധിച്ചു.

അതേസമയം, വിവാഹത്തിന്റെ പേരില്‍ മകളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഇരുവരുടെയും പ്രായത്തിലുള്ള വ്യത്യാസമാണ് ആശങ്കപ്പെടുത്തുന്നതെന്നും അജിതേഷിന് നല്ല ജോലിയില്ലെന്നും രാജേഷ് മിശ്ര കുറ്റപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

റീൽസ് എടുക്കു, ജെൻ സിയെ കയ്യിലെടുക്കു: കോൺഗ്രസ് എംഎൽഎമാർക്ക് പുതിയ നിർദേശം

അടുത്ത ലേഖനം
Show comments