Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി രാഷ്ട്രീയ വനവാസം; വിശ്വാസ വോട്ടെടുപ്പിന് മുൻപ് കർണാടക എംഎൽഎമാർ റിസോർട്ടിൽ, രാഷ്ട്രീയ നാടകങ്ങള്‍ക്ക് കളമൊരുക്കി കോണ്‍ഗ്രസും ബിജെപിയും

മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വിശ്വാസവോട്ട് തേടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചതോടെ എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി.

ഇനി രാഷ്ട്രീയ വനവാസം; വിശ്വാസ വോട്ടെടുപ്പിന് മുൻപ് കർണാടക എംഎൽഎമാർ റിസോർട്ടിൽ, രാഷ്ട്രീയ നാടകങ്ങള്‍ക്ക് കളമൊരുക്കി കോണ്‍ഗ്രസും ബിജെപിയും
, ശനി, 13 ജൂലൈ 2019 (09:27 IST)
കര്‍ണാടകയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അവസാന പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. വിമത പക്ഷത്തെ ഒരാളെ മുഖ്യമന്ത്രിയാക്കി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമത്തിനൊപ്പം ബിജെപിയിലെ അംഗങ്ങളെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസ് കരുനീക്കം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ‍. അങ്ങനെ കേവല ഭൂരിപക്ഷം എന്നതിലേക്ക് എത്തിക്കാനാകും എന്ന കണക്കു കൂട്ടലും കോണ്‍ഗ്രസിനില്ലാതില്ല.
 
മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വിശ്വാസവോട്ട് തേടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചതോടെ എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി.നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണന്ന്് പ്രഖ്യാപിച്ചപ്പോള്‍ യഥാര്‍ഥത്തില്‍ അമ്പരന്നത് ബിജെപിയാണ്. ബിജെപിയും കോണ്‍ഗ്രസും തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിക്കഴിഞ്ഞു. ജെഡിഎസ് എംഎല്‍എമാരും ബംഗളൂരുവിന് പുറത്തുള്ള റിസോര്‍ട്ടുകളിലാണ് താമസം. വിശ്വാസ വോട്ടെടുപ്പിലാണ് ഇനിയുള്ള കാത്തിരിപ്പ്. അതുവരെയുള്ള രാഷ്ട്രീയ നാടകങ്ങള്‍ വീണ്ടും കര്‍ണാടക സാക്ഷ്യം വഹിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: അഖിലിനെ കുത്തിയത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ്; കാരണം വ്യക്തിവൈരാഗ്യമെന്ന് പൊലീസ്