'അജിത് പവാർ അഴിമതിക്കാരൻ പിന്തുണ സ്വീകരിക്കരുതായിരുന്നു'- ബിജെപി നേതാവ്

അഭിറാം മനോഹർ
ബുധന്‍, 27 നവം‌ബര്‍ 2019 (15:23 IST)
അജിത് പവാർ അഴിമതിക്കാരനാണെന്നും  മഹാരാഷ്ട്രയിൽ സർക്കാർ രൂപികരണത്തിന് അദ്ദേഹത്തിന്റെ പിന്തുണ സ്വീകരിക്കരുതായിരുന്നുവെന്നും മുതിർന്ന ബി ജെ പി നേതാവ് ഏക്‌നാഥ് ഖഡ്‌സെ. മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ് വന്നതിനേ തുടർന്ന് അജിത് പവാർ ബി ജെ പി പാളയത്തിൽ നിന്നും എൻ സി പിയിലോട്ട് മടങ്ങിയിരുന്നു. ഇതിനേ തുടർന്നാണ് ബി ജെ പി നേതാവിന്റെ പ്രതികരണം.
 
പല വൻകിട അഴിമതി കേസുകളിലും പ്രതിയാണ് അജിത് പവാറെന്നും അദ്ദേഹത്തിന്റെ സഖ്യം ഒരിക്കലും ബിജെപി സ്വീകരിക്കരുതായിരുന്നുവെന്നും ഏക്‌നാഥ് ഖഡ്‌സെ പറയുന്നു. നേരത്തെ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത അജിത് പവാർ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ഇതിനിടെ ഫഡ്നാവിസ് സർക്കാർ അധികാരമേറി നാല്  ദിവസത്തിനുള്ളിൽ അജിത് പവാർ ഉൾപ്പെട്ട 70000 കോടി രൂപയുടെ അഴിമതികേസുകളുടെ അന്വേഷണം തെളിവുകളുടെ അഭാവത്തിൽ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments