Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാനാടകത്തിൽ തോറ്റ് ബിജെപി; മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഫഡ്നാവിസ്, അജിത് പവാറും രാജി നൽകി; വിശ്വാസവോട്ടെടുപ്പ് നാളെ

മഹാനാടകത്തിൽ തോറ്റ് ബിജെപി;  മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഫഡ്നാവിസ്, അജിത് പവാറും രാജി നൽകി; വിശ്വാസവോട്ടെടുപ്പ് നാളെ

ചിപ്പി പീലിപ്പോസ്

, ചൊവ്വ, 26 നവം‌ബര്‍ 2019 (15:55 IST)
നാല് ദിവസത്തെ നാടകത്തിനു ഒടുവിൽ കർട്ടൺ വീണു. അധികാരമോഹത്തിലകപ്പെട്ട് ചതിയുടെയും വഞ്ചനയുടെയും നാടകത്തിൽ തോറ്റ് ബിജെപി. മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ചു. അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് ഫഡ്നാവിസിന്റെ രാജിപ്രഖ്യാപനം. 
 
നാളെ അഞ്ചു മണിക്കുള്ളില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ഇരുവരുടെയും രാജി പ്രഖ്യാപനം. ഇന്നു രാവിലെ അജിത് പവാര്‍, ദേവേന്ദ്ര ഫഡ്‌നാവിസിനെ വസതിയില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. 
 
ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നില്ല. ഇതോടെ മഹാരാഷ്ട്ര ഭരണം തിരിച്ചുപിടിക്കാന്‍ ബിജെപി കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് തിരശീല വീണു. 
 
നിലവില്‍ 165 പേരുടെ പിന്തുണയുണ്ടെന്നാണ് എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യം അവകാശപ്പെടുന്നത് വിശ്വാസ വോട്ടെടുപ്പ് സമയം എന്‍സിപി അംഗങ്ങള്‍ വിട്ട് നിന്നാല്‍ സഭയുടെ അംഗബലം കുറയും. വൈകിട്ട് അഞ്ചുമണിക്കു മുന്‍പ് വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂണിവേഴ്സിറ്റിക്കുള്ളിൽ വിദ്യാർത്ഥിനിയെ പിന്തുടർന്ന് കൊലപ്പെടുത്തി, സംഭവം ഇങ്ങനെ !