ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ പ്രചാരണത്തിലേക്കിറങ്ങി രാഷ്ട്രീയപാർട്ടികൾ. അഭിമാനപോരാട്ടമായ യുപിയിൽ അധികാരം നിലനിർത്താൻ ബിജെപിയും പഴയപ്രതാപം പിടിക്കാൻ കോൺഗ്രസും മുഖ്യപ്രതിപക്ഷമായ എസ്‌പിയും ഇറങ്ങുമ്പോൾ തീ പാറുമെന്ന് ഉറപ്പ്.
തിരെഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ത്രീ ഡി ടെക്‌നോളജി അടക്കം ഉപയോഗപ്പെടുത്തിയുള്ള പ്രചാരണത്തിനാണ് ബിജെപി തയ്യാറെടുക്കുന്നത്. ഒമിക്രോൺ പശ്ചാത്തലത്തിൽ ഓൺലൈൻ ക്യാമ്പയിനുകൾ പ്രോത്സാഹിപ്പിക്കണമെന്നാണ് തിരെഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. കൊവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 15 വരെ റാലികൾക്കും റോഡ് ഷോകൾക്കും തിരെഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു.
അതേസമയം കോൺഗ്രസും ഓൺലൈൻ ക്യാമ്പയിൻ ശക്തമാക്കി. പ്രിയങ്കാ ഗാന്ധിയാണ് കോൺഗ്രസിന്റെ പ്രചാരണമുഖം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളാണ് കോൺഗ്രസ് പ്രചാരണ വിഷയം. അതേസമയം കൃഷ്‌ണജന്മഭൂമിയാണ് ബിജെപിയുടെ പ്രചാരണായുധം.