ലോകസഭാ തിരെഞ്ഞെടുപ്പില്‍ ഒരു സീറ്റ് സ്വന്തമാക്കാന്‍ നേടാനായതിന് പുറമെ സംസ്ഥാനത്തെ വോട്ട് വിഹിതം വര്‍ധിപ്പിച്ച് ബിജെപി. 2019ലെ ലോകസഭാ തിരെഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന 15.6 എന്ന വോട്ടുവിഹിതം 2024ലേക്കെത്തുമ്പോള്‍ 19.2 ശതമാനമായാണ് ഉയര്‍ന്നത്. 2021ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ 12.51 ശതമാനം വോട്ടായിരുന്നു ബിജെപി സംസ്ഥാനത്ത് നേടിയത്.
കേരളത്തിലെ 20 മണ്ഡലങ്ങളില്‍ നിന്നുമുള്ള 1,99,80,438 വോട്ടുകളില്‍ 38,37,003 വോട്ടുകളാണ് എന്‍ഡിഎ സ്വന്തമാക്കിയത്. 2019ല്‍ 31,71,798 വോട്ടുകളാണ് ബിജെപി സംസ്ഥാനത്ത് നിന്നും നേടിയിരുന്നത്. 2019ല്‍ തിരുവനന്തപുരത്ത് 31.29 ശതമാനമായിരുന്നു വോട്ട് വിഹിതമെങ്കില്‍ 2024ല്‍ അത് 35.5 ശതമാനമായി ഉയര്‍ന്നു. ആറ്റിങ്ങലില്‍ 25.5 ശതമാനമായുണ്ടായിരുന്ന വോട്ടുവിഹിതം 31.64 ശതമാനമായി ഉയര്‍ന്നു. പത്തനംതിട്ടയില്‍ 25.49 ശതമാനം.ആലപ്പുഴയില്‍ 28.3 ശതമാനം, പാലക്കാട് 24.3 ശതമാനവും വോട്ട് ബിജെപി നേടി. മലപ്പുറത്തും വടകരയിലും മാത്രമാണ് പത്തില്‍ താഴെയായി പാര്‍ട്ടിയുടെ വോട്ട് വിഹിതം കുറഞ്ഞത്.