Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദി പോയേക്കാം, എന്നാൽ ബിജെപി ഇവിടെ തന്നെ ഉണ്ടാകും: രാഹുൽ ഒന്നും തിരിച്ചറിയുന്നില്ല

മോദി പോയേക്കാം, എന്നാൽ ബിജെപി ഇവിടെ തന്നെ ഉണ്ടാകും: രാഹുൽ ഒന്നും തിരിച്ചറിയുന്നില്ല
, വെള്ളി, 29 ഒക്‌ടോബര്‍ 2021 (20:27 IST)
ഇന്ത്യൻ രാഷ്ട്രീയത്തിലെ തിരെഞ്ഞെടുപ്പ് ‌തന്ത്രജ്ഞൻ എന്നറിയപ്പെടുന്ന വ്യ‌ക്തിയാണ് പ്രശാന്ത് കിഷോർ. 2014ലെ ബിജെപിയുടെ തിരെഞ്ഞെടു‌പ്പ് വിജയത്തിലും ബിഹാറിലെ നിതീഷ് കുമാറിന്റെ വിജയത്തിലും നിർണായകമായത് പ്രശാന്ത് കിഷോറിന്റെ സാന്നിധ്യമായിരുന്നു.
 
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ബിജെപി കാലങ്ങൾ തുടരുമെന്നാണ് പ്രശാന്ത് കിഷോർ അഭിപ്രായപ്പെടുന്നത്. വിജയവും പരാജയവും ഒരു ഘടകമല്ല. എന്നാൽ കോ‌ൺഗ്രസോ രാഹുൽ ഗാന്ധിയോ ഇക്കാര്യങ്ങൾ തിരിച്ചറിയുന്നില്ല.  പ്രശാന്ത് കിഷോർ പറഞ്ഞു.
 
സ്വാതന്ത്രത്തിന് ശേഷം 40 വർഷത്തോളം കോൺഗ്രസ് നിലനിന്നിരുന്നത് പോലെ വിജയിച്ചാലും പരാജയപ്പെട്ടാലും ഇന്ത്യൻ രാഷ്‌‌ട്രീയത്തിൻറ്റെ കേന്ദ്ര ബിന്ദുവായി ബിജെപി ഇവിടെ തുടരും. മോദിക്കെതിരെയുള്ള ജനവികാരമെന്ന കെണിയിൽ ഒരിക്കലും വീഴരുത്. മോദിയെ ജനങ്ങൾ വലിച്ചെറിഞ്ഞേക്കാം. എന്നാൽ ബിജെപി ഇവിടെ തന്നെ കാണും. ദശാബ്‌ദങ്ങളോളം അവർ പോരാടും.
 
ഇത് സമയത്തിന്റെ കാര്യമാണ് ആളുകൾക്ക് മടുത്ത് തുടങ്ങി. ഭരണവിരുദ്ധ വികാരം ഉണ്ടാകും ആളുകൾ മോദിയെ പുറത്താക്കും എന്നൊക്കെ കോൺഗ്രസ് നേതാക്കൾ പറയും. എന്നാൽ അവിടെയാണ് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും തെറ്റ് പറ്റുന്നത്. മോദിയുടെ ശക്തി മനസിലാക്കാനോ പരിശോധിക്കാനോ കഴിയാത്ത പക്ഷം അദ്ദേഹത്തെ പരാജയപ്പെടുത്താനും പകരം വെയ്‌ക്കാനും നിങ്ങൾക്ക് കഴിയില്ല. അതിനായി സമയം ചിലവഴിക്കുന്നില്ല എന്നതാണ് കോൺഗ്രസിന്റെ പ്രശ്‌നം. പ്രശാന്ത് കിഷോർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയോധികയും മകളും കള്ളനെ ബാത്ത്റൂമിൽ പൂട്ടിയിട്ടു പിടികൂടി