Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ആറുജീവനക്കാര്‍ക്ക് ദാരുണാന്ത്യം

കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ആറുജീവനക്കാര്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 11 ഏപ്രില്‍ 2022 (13:27 IST)
കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറുജീവനക്കാര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലാണ് സംഭവം. ദഹജെ ഇന്റസ്ട്രിയല്‍ ഏരിയയിലെ ഫാക്ടറിയിലാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് പൊട്ടത്തെറിയുണ്ടായത്. അഹമ്മദാബാദില്‍ നിന്ന് 235 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. വാര്‍ത്താ ഏജന്‍സിയായ പിടി ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തീപിടുത്തം നിയന്ത്രണ വിധേയം ആയിട്ടുണ്ടെന്നും മരണപ്പെട്ട ആറുപേരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പൊട്ടിത്തെറിയുടെ കാരണം ഇതുവരെയും മനസിലാക്കാന്‍ സാധിച്ചിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കൊച്ചിയില്‍ കൂട്ട ആത്മഹത്യ