Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്കൂള്‍ ശുചിമുറിയില്‍ ഏഴുവയസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍; മരിച്ചത് രണ്ടാം ക്ലാസ് വിദ്യാർഥി

സ്കൂള്‍ ശുചിമുറിയില്‍ ഏഴുവയസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍; മരിച്ചത് രണ്ടാം ക്ലാസ് വിദ്യാർഥി

സ്കൂള്‍ ശുചിമുറിയില്‍ ഏഴുവയസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍; മരിച്ചത് രണ്ടാം ക്ലാസ് വിദ്യാർഥി
ന്യൂഡൽഹി , വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (15:41 IST)
സ്‌കൂളിലെ ശുചിമുറിയില്‍ രണ്ടാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗുഡ്ഗാവിലെ റയാൻ ഇന്‍റർനാഷണൽ സ്കൂളിലാണ് സംഭവം. പ്രദുമാന്‍ (7) താക്കുറാണ് കൊല്ലപ്പെട്ട വിദ്യാര്‍ഥി.

വെള്ളിയാഴ്ച രാവിലെ 8.45ന് സ്കൂൾ അധികൃതരാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂളിലെത്തി ഒരു മണിക്കൂറിനകമാണ് വിദ്യാര്‍ഥി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറഞ്ഞു. രാവിലെ ഏഴരയ്ക്ക് അച്ഛന്‍ വരുണ്‍ താക്കുറാണ് കുട്ടിയെ സ്കൂളില്‍ വിട്ടത്.

വിദ്യാര്‍ഥിയുടെ കഴുത്തിൽ മുറിവുള്ളതായി കണ്ടെത്തി. കൊലയ്‌ക്ക് ഉപയോഗിച്ചുവെന്ന് കരുതുന്ന കത്തിയും   സംഭവസ്ഥലത്തുനിന്നും ലഭിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
സംഭവസ്ഥലത്തെത്തി പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും തെളിവെടുത്തു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരുകയാണ്.

സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നുണ്ടായ കൊലപാതകമാണ് ഇതെന്ന് കുട്ടിയുടെ അച്ഛന്‍ വരുണ്‍ താക്കൂര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഫറുകളുടെ പെരുമഴയുമായി ഫ്ലിപ്കാര്‍ട്ട് ‘ബിഗ്‍ബില്യന്‍ ഡേയ്സ്’!; തീയ്യതികള്‍ പ്രഖ്യാപിച്ചു