Webdunia - Bharat's app for daily news and videos

Install App

എയർഫോഴ്‌സ് വണ്ണിനോട് കിടപിടിക്കും: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സഞ്ചരിക്കാൻ പുതിയ ബോയിങ് 777

Webdunia
വ്യാഴം, 1 ഒക്‌ടോബര്‍ 2020 (14:46 IST)
പ്രധാനമന്ത്രി, രാഷ്ട്രപതി,ഉപരാഷ്ട്രപതി എന്നിവരുടെ യാത്രകൾക്ക് പ്രത്യേക ബോയിങ് 777 വിമാനം. പ്രത്യേകമായി രൂപകൽപന ചെയ്‌ത എയർ ഇന്ത്യ വണിന്റെ ആദ്യ ബോയിങ് 777 വിമാനം ഇന്ന് ന്യൂഡൽഹിയിൽ എത്തും. രണ്ട് ബോയിങ് ജെറ്റുകളിൽ ആദ്യത്തേതാണ് ഇന്ന് 3 മണിക്ക് ഡൽഹിയിൽ എത്തുന്നത്.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി,രാഷ്ട്രപതി രാം നാഥ് കോവിന്ദ്,ഉപ രാഷ്ട്രപതി എം വെങ്കയ്യ നായിഡു എന്നിവർക്ക് മാത്രമായാണ് ഈ വിമാനം ഉപയോഗിക്കപ്പെടുക. എയർ ഇന്ത്യയുടെ ബോയിങ് 747 വിമാനങ്ങളാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഇതുവരെ ഉപയോഗിച്ചിരുന്നത്.  മിസൈൽ ഭീഷണികളെ നേരിടാനുള്ള പ്രതിരോധ സംവിധാനം കൂടിയുള്ളതാണ് ബോയിങ് 777 വിമാനങ്ങൾ. ലാർജ് എയർ ക്രാഫ്‌റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷറുകൾ,സ്വയം സംരക്ഷിത സ്യൂട്ടുകൾ എന്നിവ വിമാനത്തിലുണ്ട്.
 
അശോക ചിഹ്നത്തിനൊപ്പം ഭാരത്,ഇന്ത്യ എന്ന് വിമാനത്തിൽ എഴുതിയിട്ടുണ്ടാകും. വിശാലമായ ഓഫീസ്,മീറ്റിങ് റൂമുകൾ,ആശയവിനിമയ സംവിധാനങ്ങൾ,മെഡിക്കൽ സൗകര്യം എന്നിവ വിമാനത്തിലുണ്ട്. സുരക്ഷാ നടപടികളുടെ അടിസ്ഥാനത്തിൽ പരിഷ്‌കരിച്ച ബോയിങ് 777 യുഎസ് പ്രസിഡന്റിന്റെ എയർഫോഴ്‌സ് വണ്ണുമായി കിടപിടിക്കുന്നതാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments