Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോംബെ ഹൈക്കോടതിയിൽ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്ക്

ജീൻസ് ധരിച്ച് എത്തി; ബോബൈ ഹൈക്കോടതിയിൽ വനിതാ മാധ്യമ പ്രവർത്തകർക്ക് വിലക്ക്

ബോംബെ ഹൈക്കോടതിയിൽ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്ക്
ബോംബൈ , ബുധന്‍, 29 മാര്‍ച്ച് 2017 (15:09 IST)
വസ്ത്രധാരണത്തിന്റെ പേരിൽ ബോബൈ ഹൈക്കോടതിയിൽ വനിതാ മാധ്യമ പ്രവർത്തകർക്ക് വിലക്ക്. ജീൻസ് ധരിച്ച് വന്നതിനെതുടർന്നാണ് വനിതാ മാധ്യമ പ്രവർത്തകരെ ഹൈക്കോടതി വിലക്കിയത്. ജീൻസും ഷർട്ടും ധരിച്ച് വന്നവർ കോടതിയ്ക്ക് പുറത്തു പോകണമെന്ന് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ നിർദേശിക്കുകയായിരുന്നു.
 
കോടതിയിൽ ഇടാൻ പറ്റുന്ന വസ്ത്രമല്ല വനിതാ മാധ്യമ പ്രവർത്തകർ ധരിച്ചതെന്നായിരുന്നു കോടതി പറഞ്ഞത്. ജീൻസും ഷർട്ടും മാന്യമായ വസ്ത്രമല്ലെന്ന നിഗമനത്തിലായിരുന്നു ജസ്റ്റിസ് മഞ്ജുള. റിപ്പോർട്ടിങ്ങിന് വേണ്ടി എത്തിയ മാധ്യമ പ്രവർത്തകരെയാണ് പുറത്താക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭീം ആപ്പിനെ കടത്തിവെട്ടാൻ ഇനി എം കേരള ആപ്പ് ; തുടക്കത്തിൽ നൂറോളം സേവനങ്ങൾ ലഭ്യം