Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് ആദ്യത്തെ സംഭവമല്ല, നേരത്തെയും സമാന ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്; കൂട്ട ശിശുമരണത്തെ നിസാരവത്‌കരിച്ച് ബിജെപി

കൂട്ട ശിശുമരണത്തെ നിസാരവത്‌കരിച്ച് അമിത് ഷാ

Amit shah
ലക്‌നൗ/ബം​ഗ​ളൂ​രു , തിങ്കള്‍, 14 ഓഗസ്റ്റ് 2017 (19:46 IST)
ഉത്തർപ്രദേശിലെ ഗോരഖ്പുർ ബിആർഡി സർക്കാർ മെഡിക്കൽ കോളജിൽ 74 കുട്ടികൾ മരിച്ചതു പോലെയുള്ള സംഭവങ്ങള്‍ രാജ്യത്ത് നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ഗോരഖ്പുരിലേത് ദുരന്തവും ചില തലങ്ങളിലുണ്ടായ പിഴവുമാണ്. സംഭവത്തെപ്പറ്റി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നല്ല രീതിയിൽ അന്വേഷണം നടക്കുകയാണ്. റിപ്പോർട്ട് കിട്ടിയാലുടൻ പൊതുജനത്തിന് ലഭ്യമാക്കും. രാജി ആവശ്യപ്പെടുന്നതു കോൺഗ്രസിന്റെ ജോലിയാണ്. കോൺഗ്രസ് ഭരണകാലത്ത് ഇങ്ങനെ നിരവധി ദുരന്തങ്ങള്‍ സംഭവിച്ചു. അതിനാല്‍,  കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കേണ്ടതില്ലെന്നും അ​മി​ത് ഷാ ബം​ഗ​ളൂ​രുവില്‍ വ്യക്തമാക്കി.

അതിനിടെ, ദുരന്തത്തിൽ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടിസ് അയച്ചു. എന്നാൽ ഗോരഖ്പുർ ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

20കാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം നാലാം നിലയില്‍ നിന്നും വലിച്ചെറിഞ്ഞു; സുഹൃത്ത് അറസ്റ്റില്‍ - യുവതി ഗുരുതരാവസ്ഥയില്‍