Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യലഹരിയിൽ വരന്റെ പിതാവ് ബന്ധുക്കളെ കയ്യേറ്റം ചെയ്‌തു; വധു വിവാഹത്തില്‍ നിന്നും പിന്മാറി

bride
ലക്‌നൗ , വെള്ളി, 1 ഫെബ്രുവരി 2019 (16:04 IST)
മദ്യലഹരിയിൽ വരന്റെ പിതാവ് വിവാഹ പന്തലില്‍ ബഹളമുണ്ടാക്കുകയും ബന്ധുക്കളെ കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്‌തതിനെ തുടര്‍ന്ന് വധു കല്യാണത്തില്‍ നിന്നും പിന്മാറി. ഉത്തര്‍പ്രദേശിലെ ബിന്നാവ ഗ്രാമത്തിലാണ് സംഭവം.

വരനായ അവിനാഷിന്റെ പിതാവ് വിവാഹ പന്തലില്‍ മദ്യപിച്ച് എത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ചടങ്ങുകള്‍ ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്നായിരുന്നു ഇയാളുടെ ആരോപണം. തുടര്‍ന്ന് വധുവായ കുശ്‌ബുവിന്റെ മാതാപിതാക്കളോട് വാക്കേറ്റമുണ്ടായി.

പ്രശ്‌നം തണുപ്പിക്കാന്‍ വിവാഹത്തിന് എത്തിയവര്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കുശ്‌ബുവിന്റെ മാതാപിതാക്കളെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും മേശമായ വാക്കുകൾ പറയുകയും ചെയ്‌തു. ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാകുമെന്ന സാഹചര്യമുണ്ടായതിന് പിന്നാലെ കുശ്ബു വിവാഹത്തിൽ നിന്നും പിന്മാറുന്നതായി പരസ്യമായി അറിയിച്ചു.

കുടുംബത്തിന്റെ പൂർണ്ണ പിന്തുണയോടെയാണ് കുശ്ബു വിവാഹത്തിൽ നിന്നും പിന്മാറിയത്. വിവാഹത്തിന് ചെലവായ മുഴുവൻ തുകയും വരന്റെ കുടുംബം നൽകണമെന്ന് കുശ്ബുവിന്റെ വീട്ടുകാർ ഗ്രാമ കമ്മിറ്റിയെ അറിയിച്ചു. ആവശ്യം
അവിനാഷിന്റെ വീട്ടുകാർ അംഗീകരിച്ചതോടെയാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനപക്ഷം; മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റ് ഒറ്റനോട്ടത്തിൽ