Select Your Language

Notifications

webdunia
webdunia
webdunia
रविवार, 22 दिसंबर 2024
webdunia

വിവാഹഘോഷ യാത്രക്കിടെ ഉച്ചത്തിൽ ഡിജെ; വരൻ കുഴഞ്ഞ് വീണു മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

വിവാഹഘോഷ യാത്രക്കിടെ ഉച്ചത്തിൽ ഡിജെ; വരൻ കുഴഞ്ഞ് വീണു മരിച്ചു

റെയ്‌നാ തോമസ്

, ഞായര്‍, 16 ഫെബ്രുവരി 2020 (11:38 IST)
വിവാഹ ഘോഷയാത്രക്കിടെ വരന്‍ കുഴഞ്ഞു വീണ് മരിച്ചു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ ബോധനിലാണ് സംഭവം. വിവാഹ ശേഷം വരനെ മുന്‍നിര്‍ത്തി നടത്തുന്ന 'ബരാത്' എന്ന ആചാരപരമായ ഘോഷയാത്രക്കിടെയാണ് 25കാരനായ എം ഗണേഷ് കുഴഞ്ഞു വീണ് മരിച്ചത്. 
ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
 
ഘോഷയാത്രയില്‍ ഡിജെ സംഗീതം ഉച്ചത്തിലുണ്ടായിരുന്നു. ഇത് ഗണേഷിനെ അസ്വസ്ഥനാക്കിയതായി ബന്ധുക്കള്‍ പറയുന്നു. വിവാഹ ചടങ്ങുകള്‍ നേരത്തെ അവസാനിച്ചിരുന്നു. ഇതിന് ശേഷം 'ബരാത്' ഘോഷയാത്ര തുടങ്ങാന്‍ വൈകിയതായി ബന്ധുക്കള്‍ പറയുന്നു. ഘോഷയാത്രയില്‍ വലിയ തോതില്‍ ശബ്ദ കോലാഹലങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച ഗണേഷ് പിന്നീട് കുഴഞ്ഞു വീഴുകയായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ: ചൈനയിൽ മരണം 1600 കടന്നു; ആശങ്ക അറിയിച്ച് ലോക ആരോഗ്യ സംഘടന