2019-2020 കാലയളവിലെ ഇടക്കാല ബജറ്റ് ധനമന്ത്രി പീയൂഷ് ഗോയൽ മന്ത്രിസഭയിൽ അവതരിപ്പിക്കുന്നു. അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യത്തിനായി പ്രാർഥിച്ചാണ് ബജറ്റ് അവതരണം തുടങ്ങിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യം ലോക അംഗീകാരം നേടിയെന്ന് മന്ത്രി ബജറ്റ് അവതരണത്തിനിടെ ഓർമിപ്പിച്ചു.
ഇന്ത്യക്ക് വളർച്ചയും സമൃദ്ധിയും നൽകാമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നുവെന്ന് പീയുഷ് ഗോയൽ പറഞ്ഞു. 2022 ഓടെ നവഭാരതം നിര്‍മിക്കുമെന്നും ഇതിനായുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അത്മാഭിമാനം ഉയർത്തിയെന്നും മന്ത്രി സഭയിൽ പറഞ്ഞു.
അതേസമയം, ജനോപകാരപ്രദമായ പല കാര്യങ്ങളിലും പ്രഖ്യാപനമുണ്ടാകാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. കാരണം, കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കുള്ള രാഷ്ട്രീയ അവസരമല്ല ഇതെന്ന് സര്‍ക്കാരിന് വ്യക്തമായി അറിയാം. ആദായനികുതിയിളവിന്‍റെ അടിസ്ഥാന പരിധി ഉയര്‍ത്തിയേക്കും.