Select Your Language

Notifications

webdunia
webdunia
webdunia
webdunia

400 പുതിയ വന്ദേഭാരത് ട്രെയിനുകൾ, 2000 കിലോമീറ്റർ കൂടി റെയിൽവേ വികസിപ്പിക്കും, 25,000 കിലോമീറ്റർ നീളത്തിൽ ലോകനിലവാരമുള്ള ദേശീയപാത

400 പുതിയ വന്ദേഭാരത് ട്രെയിനുകൾ, 2000 കിലോമീറ്റർ കൂടി റെയിൽവേ വികസിപ്പിക്കും, 25,000 കിലോമീറ്റർ നീളത്തിൽ ലോകനിലവാരമുള്ള ദേശീയപാത
, ചൊവ്വ, 1 ഫെബ്രുവരി 2022 (11:39 IST)
കേന്ദ്രബജറ്റ് 2022 ന്റെ അവതരണം പാർലമെന്റിൽ തുടങ്ങി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കേന്ദ്രമന്ത്രിസഭാ യോഗം അം​ഗീകാരം നൽകിയതിന് പിന്നാലെയാണ് ധനമന്ത്രി ബജറ്റ് അവതരണത്തിനെത്തിയത്. പാർലമെന്റിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോ​ഗമാണ് ബജറ്റിന് അം​ഗീകാരം നൽകിയത്.
 
ബജറ്റ് അടുത്ത 25 വർഷത്തെ വികസന രേഖയെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു.എല്ലാവർക്കും പാർപ്പിടവും വെള്ളവും ഉറപ്പ് വരുത്തുക എന്നത് സർക്കാരിന്റെ ലക്ഷ്യമാണ്. ആത്മനിർഭർ ഭാരതിന് ബജറ്റിൽ ഊന്നൽ.
 
ഗതാഗത വികസനരംഗത്ത് 2000 കിലോമീറ്റർ നീളത്തിൽ പുതിയ റെയിൽവേ പാത കൂടി നിർമിക്കും. 25,000 കിലോമീറ്റർ നീളത്തിൽ ലോകോത്തര നിലവാരത്തിൽ ദേശീയപാത വികസിപ്പിക്കും. അടുത്ത മൂന്ന് വർഷത്തിനിടെ 400 വന്ദേഭാരത് ട്രെയിനുകൾ കൂടി സർവീസുകൾ ആരംഭിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാമ്പ് കടിയേറ്റ ഭാഗത്ത് സ്വയം പ്രഥമശുശ്രൂഷ, ആശുപത്രിയിലേക്ക് പോയത് സ്വയം ഡ്രൈവ് ചെയ്ത്; കുറച്ചു കഴിഞ്ഞപ്പോള്‍ ഛര്‍ദിച്ച് അവശനിലയിലായി