Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർണാടകയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

കർണാടകയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
, ചൊവ്വ, 19 മാര്‍ച്ച് 2019 (19:40 IST)
ധാർവാഡ്: കർണാടകയിലെ ധാർവാഡിലെ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. 40ഓളം ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപോർട്ടുകൾ. 14ഓളം പേരെ രക്ഷപെടുത്തി,. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
ഫയർ ആൻഡ് റെസ്ക്യു ടീമിന്റെ നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ബംഗളുരുവിൽനിന്നും 400 കിലോമീറ്റർ അകലെയുള്ള കുമാരേശ്വറിലാണ് അപകടം ഉണ്ടായത്. രണ്ട് വർഷത്തോളമായി നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീഴുകയായിരുനു. 

webdunia

 
അപകടമുണ്ടാകുന്ന സമയത്ത് 100ലധികം ആളുകൾ കെട്ടിടത്തിന്റെ സമീപത്ത് ഉണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തകർന്നുവീണത് നാലുനില കെട്ടിടമാണോ അഞ്ച് നില കെട്ടിടമാണോ എന്ന കാര്യം അവ്യക്തമാണ്. രക്ഷാ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി കർണാടക മുഖ്യമന്ത്രി എച്ച് ടി കുമാരസ്വാമൈ വ്യക്തമാക്കി.   
 
ഫോട്ടോ ക്രഡിറ്റ്സ്: എ എൻ ഐ 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് വർഷത്തോളം തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കി, സഹികെട്ടതോടെ മാധ്യമ പ്രവർത്തക പത്രാധിപരെ കൊന്നു