Webdunia - Bharat's app for daily news and videos

Install App

ഒരു കോടിയിലേറെ കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി, പി എം സൂര്യ ഘർ യോജനയ്ക്ക് അംഗീകാരം, എങ്ങനെ അപേക്ഷിക്കാം

അഭിറാം മനോഹർ
വെള്ളി, 1 മാര്‍ച്ച് 2024 (20:12 IST)
രാജ്യത്തെ ഒരു കോടിയിലധികം കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുന്ന പ്രധാനമന്ത്രി സൂര്യ ഘര്‍ വൈദ്യുതി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതിക്ക് പച്ചക്കൊടി ലഭിച്ചത്. സോളാര്‍ സബ്‌സിഡി പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കാനുള്ള വഴി ഇതോടെ തെളിഞ്ഞിരിക്കുകയാണ്.
 
ഒരു കോടി കുടുംബങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ മൊത്തം 75,021 കോടി രൂപ ചെലവഴിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. ഇതിന് പുറമെ എല്ലാ ജില്ലകളിലും മാതൃക സൗരോര്‍ജ ഗ്രാമങ്ങള്‍ വികസിപ്പിക്കും. റൂഫ്‌ടോപ്പ് സോളാര്‍ പാനലുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഒരു കിലോവാട്ട് പാനലിന് 30,000 രൂപയും 2 കിലോവാട്ട് പാനലിന് 60,000 രൂപയും 3 കിലോവാട്ട് അല്ലെങ്കില്‍ അതിന് മുകളിലുള്ള സംവിധാനങ്ങള്‍ക്ക് 78,000 രൂപയും സബ്‌സിഡിയായി ലഭിക്കും.
 
ഇന്ത്യയിലെ താമസക്കാരനായിരിക്കണം എന്നതാണ് അപേക്ഷ സമര്‍പിക്കാനുള്ള ആദ്യ യോഗ്യത. സ്വന്തമായി വീടുള്ള പാവപ്പെട്ട,ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പദ്ധതിയില്‍ അപേക്ഷിക്കാം.നെറ്റ് മീറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം, DISCOM പരിശോധിച്ചുറപ്പിച്ചതിന് ശേഷം, പോര്‍ട്ടലില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു കമ്മീഷനിംഗ് സര്‍ട്ടിഫിക്കറ്റ് നല്‍കും. പിന്നീട് സബ്‌സിഡിക്കായി ഒരു രേഖ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം ബാങ്ക് അക്കൗണ്ട് വിവരങ്ങളും റദ്ദാക്കിയ ചെക്കും പോര്‍ട്ടലില്‍ സമര്‍പ്പിക്കണം. ഇതിന് ശേഷം സബ്‌സിഡി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെത്തും.
 
https://pmsuryaghar.gov.in ന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് റൂഫ് ടോപ്പ് സോളാറിനായി അപേക്ഷ നല്‍കേണ്ടത്. നിങ്ങളുടെ സംസ്ഥാനത്തെ വൈദ്യുത വിതരണ കമ്പനിയുടെ പേരും തുടര്‍ന്ന് ഉപഭോക്തൃ നമ്പറും മൊബൈന്‍ നമ്പറും നല്‍കി ലോഗിന്‍ ചെയ്ത ശേഷം പോര്‍ട്ടലിലെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അപേക്ഷ പൂര്‍ത്തിയാക്കാം. അതിന് ശേഷം ഡിസ്‌കോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതെങ്കിലും വെണ്ടറില്‍ നിന്നും പ്ലാന്റ് ഇന്‍സ്റ്റാള്‍ ചെയ്യാനായി സാധിക്കും. സോളാര്‍ പാനല്‍ സ്ഥാപിച്ച ശേഷം അടുത്ത ഘട്ടത്തില്‍ നിങ്ങള്‍ പ്ലാന്റ് വിശദാംശങ്ങള്‍ സഹിതം നെറ്റ് മീറ്ററിനായി അപേക്ഷിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സെന്‍സെക്‌സില്‍ 1450 പോയന്റിന്റെ കുതിപ്പ്, നിക്ഷേപകര്‍ക്ക് 5 ലക്ഷം കോടിയുടെ നേട്ടം

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലിൽ

ചലാന്‍ ലഭിച്ചോ! എഐ ക്യാമറയില്‍ കുടുങ്ങിയവരില്‍ നിന്ന് ഈടാക്കാന്‍ പോകുന്നത് 500 കോടി രൂപ

ഈ സമയങ്ങളില്‍ ട്രെയിനില്‍ ടിക്കറ്റ് ചെക്ക് ചെയ്യാന്‍ പാടില്ല! യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments