Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി

വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി
, ചൊവ്വ, 12 ഡിസം‌ബര്‍ 2023 (18:31 IST)
വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കല്‍,സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കല്‍ എന്നീ നിര്‍ദേശങ്ങളോട് വിയോജിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര മന്ത്രിസഭയും. അതേസമയം കൊളോണിയല്‍ ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരമായി നിയമങ്ങളില്‍ ഭേദഗതി അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് അനുമതി നല്‍കുകയും ചെയ്തു.
 
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിനാലാണ് ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ 2 നിര്‍ദേശങ്ങളോട് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും വിയോജിപ്പ് പ്രകടിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരം കൊണ്ടുവന്ന ഭാരതീയ ശിക്ഷാ നിയമത്തില്‍ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തിരുന്നു. വിവാഹേതര ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനും സ്ത്രീക്കും ശിക്ഷ ഉറപ്പാക്കണമെന്നായിരുന്നു പുതിയ നിയമത്തിലെ വ്യവസ്ഥ.
 
വിവാഹബന്ധം പവിത്രമായി കണക്കാക്കപ്പെടുന്നുവെന്നും ഇന്ത്യന്‍ സമൂഹത്തില്‍ അത് പാലിക്കപ്പെടണമെന്നുമായിരുന്നു പാര്‍ലമെന്ററി കമ്മിറ്റിയുടെ അഭിപ്രായം. ഈ അഭിപ്രായത്തിന്റെ ചുവടുപിടിച്ചാണ് വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കല്‍,സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കല്‍ എന്നീ നിര്‍ദേശങ്ങളാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഈ രണ്ട് ശുപാര്‍ശകളും അംഗീകരിക്കേണ്ടെന്ന നിലപാടാണ് മന്ത്രിസഭ തീരുമാനിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് വീണ്ടും തലപൊക്കുന്നോ? ഉപവകഭേദം ജെഎന്‍ 1 കേരളത്തില്‍; രോഗബാധിതരുടെ എണ്ണവും കൂടുന്നു