Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19: കേന്ദ്രമന്ത്രിമാരുൾപ്പടെ എം പിമാരുടെ ശമ്പളം ഒരു വർഷത്തേക്ക് 30% വെട്ടിക്കുറച്ചു

അഭിറാം മനോഹർ
തിങ്കള്‍, 6 ഏപ്രില്‍ 2020 (17:50 IST)
സാമ്പത്തിക മേഖലയിൽ കൊറൊണ സൃഷ്ടിക്കുന്ന ആഘാതത്തെ നേരിടുന്നതിനായി കടുത്ത നടപടികളുമായി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള എം.പിമാരുടെ  ശമ്പളവും അലവന്‍സുകളും മുന്‍ എം.പിമാരുടെ  പെന്‍ഷനും വെട്ടിക്കുറക്കാനാണ് ധാരണ.
 
30 ശതമാനം കുറവായിരിക്കും ഇനി മുതൽ എം പിമാരുടെ ശമ്പളത്തിൽ ഉണ്ടാവുക.ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ശമ്പളത്തിലും പെന്‍ഷനിലും കുറവു വരുത്തുകയെന്നും ഇതിനായുള്ള ഓർഡിനൻസിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകിയതായും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
 
സാമൂഹത്തോടുള്ള ഉത്തരവാദിത്തമെന്ന നിലയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു,സംസ്ഥാന ഗവർണർമാർ എന്നിവരും ശമ്പളത്തിൽ ഇളവ് വരുത്തന്നതിന് തയ്യാറായെന്നും ജാവഡേക്കർ പറഞ്ഞു. ഇത്തരത്തിൽ സമാഹരിക്കുന്ന തുക കൺസോളിഡേറ്റഡ് ഫണ്ടിലേക്കായിരിക്കും പോകുക. എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടുവര്‍ഷത്തേക്ക് (2020-21, 2021-22) നിര്‍ത്തിവെക്കാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.ഈ 7,900 കോടിയും കൺസോളിഡേറ്റഡ് ഫണ്ടിലേക്കാവും പോകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാന്‍ ശ്രമം; എറണാകുളത്ത് കുറുവ സംഘം എത്തിയതായി സംശയം, അന്വേഷണം ആരംഭിച്ചു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം; പത്ത് വര്‍ഷം തടവ് കോടതി ശരിവെച്ചു

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

അടുത്ത ലേഖനം
Show comments