കൊറോണ വൈറസ് വ്യാപനം തടയാൻ താൻ ഉപയോഗിച്ച ശ്ലോകം ഇന്ന് ലോകം മുഴുവൻ ഉപയോഗപ്പെടുത്തുന്നുവെന്ന് കേന്ദ്രമന്ത്രി രാം ദാസ് അത്താവാലേ.അന്ന് മുംബൈയിൽ നടത്തിയ യോഗത്തിൽ ഈ മുദ്രാവാക്യം ഉയർത്തിയപ്പോൾ എല്ലാവരും പരിഹസിച്ചു. അന്ന് പരിഹസിച്ചവർ ഇപ്പോൾ കാണുന്നില്ലേ. ലോകം മുഴുവൻ തന്റെ ശ്ലോകമാണ് ഏറ്റുചൊല്ലുന്നത്. കേന്ദ്രമന്ത്രി പറഞ്ഞു.
കൊവിഡ് 19 വൈറസിന്‍റെ വ്യാപനം അത്രയധികമുണ്ടാവാതിരുന്ന സമയത്താണ് ഈ ശ്ലോകം ചൊല്ലുന്നത്. ഇത് ചൊല്ലുന്നത് കൊണ്ട് വൈറസ് പോകുമോ എന്നാണ് പലരും അന്ന് ചോദിച്ചത്. എന്നാൽ ഇന്നിത് ലോകരാജ്യങ്ങൾ ഏറ്റുചൊല്ലുകയാണ് മന്ത്രി പറഞ്ഞു.
രാം ദാസ് അത്താവാലേയുടെ നേതൃത്വത്തില്‍ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തിലായിരുന്നു മന്ത്രി ഗോ കൊറോണ,ഗോ കൊറോണ എന്ന് ചൊല്ലിയത്.കേന്ദ്രമന്ത്രിയുടെ പ്രാര്‍ത്ഥനാ യോഗത്തിലെ കൊറോണ ശ്ലോകം ഏറെ പരിഹസിക്കപ്പെട്ടിരുന്നു.നിരവധി ട്രോൾ വീഡിയോകളും ഇതിനെ പരിഹസിച്ച് പുറത്തിറങ്ങിയിരുന്നു.