ചെന്നൈയില്‍ സ്ത്രീകളിലെ ബ്രെസ്റ്റ് കാന്‍സര്‍ രോഗം ഏഴുവര്‍ഷത്തിനിടെ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന ആരോഗ്യവകുപ്പും അദ്യാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2016-18 കാലത്തെ വിവരങ്ങള്‍ പ്രകാരം ഒരു ലക്ഷം പേരില്‍ 52 പേര്‍ക്കാണ് ബ്രസ്റ്റ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഇത് 2006-11കാലത്ത് ഒരു ലക്ഷത്തില്‍ 27.5 ആയിരുന്നു.
അതേസമയം ചെന്നൈയില്‍ പുരുഷന്മാരില്‍ കൂടുതലും കാണുന്നത് ശ്വാസകോശ കാന്‍സറാണ്. ഇതിന്റെ നിരക്ക് 12.7 ആണ്. രണ്ടാമതുള്ള വായിലെ കാന്‍സര്‍ 12.3ആണ്. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ 9.9 ആണ്.